Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാള സപ്ലൈകോ സൂപ്പർ...

മാള സപ്ലൈകോ സൂപ്പർ മാർക്കറ്റിന് സമീപം തീപിടിത്തം

text_fields
bookmark_border
മാള: സപ്ലൈകോ സൂപ്പർ മാർക്കറ്റിന് സമീപം പറമ്പിൽ ഉണക്ക പുല്ലിന് തീപിടിച്ചത് പരിഭ്രാന്തിപരത്തി. ഇവിടെ മാലിന്യം കൊണ്ടിട്ട് കത്തിക്കുന്നത് പതിവാണ്. ഞായറാഴ്ച ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഇവിടെ വിവിധ വാഹനങ്ങളും പാർക്ക് ചെയ്തിരുന്നു. ഫയര്‍ ഫോഴ്സും പൊലീസുമെത്തി തീയണച്ചു. അടുത്ത ദിവസങ്ങളിൽ മാളയില്‍ പലയിടങ്ങളിലായി തീപിടിത്തം തുടർക്കഥയാകുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story