Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രവാസി ക്ഷേമ സഹകരണ...

പ്രവാസി ക്ഷേമ സഹകരണ സംഘം പ്രവർത്തനം തുടങ്ങി

text_fields
bookmark_border
ഇരിങ്ങാലക്കുട: ബ്ലോക്ക് പരിധിയിൽ ഇരിങ്ങാലക്കുട ടൗണ്‍ പ്രവാസി ക്ഷേമ സഹകരണസംഘം പ്രവര്‍ത്തനമാരംഭിച്ചു. മെട്രോ ആശുപത്രിക്ക് സമീപത്തായി മേരി ഗോള്‍ഡ് ബില്‍ഡിങ്ങില്‍ ആരംഭിച്ച ഓഫിസ് ഇരിങ്ങാലക്കുട എം.എൽ.എ പ്രഫ. കെ.യു അരുണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എ. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രദീപ് അരുമ്പുള്ളി ആദ്യ നിക്ഷേപം നടത്തി. സഹകരണ അസി. രജിസ്ട്രാര്‍ എം.കെ. അനില്‍ ഓഹരി വിതരണം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി കെ.സി പ്രേമരാജന്‍, വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി, കേരള പ്രവാസിസംഘം ജില്ല പ്രസിഡൻറ് എം.കെ. ശശിധരന്‍, സെക്രട്ടറി എന്‍.എ. ജോണ്‍, ഏരിയ സെക്രട്ടറി കെ.വി. ഉണ്ണികൃഷ്ണന്‍, സംഘം പ്രസിഡൻറ് പ്രഭാകരന്‍ വടാശ്ശേരി, സെക്രട്ടറി സീന നാസര്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story