Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരൾരോഗ നിർണയ ക്യാമ്പും ...

കരൾരോഗ നിർണയ ക്യാമ്പും സെമിനാറും

text_fields
bookmark_border
ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്കൂൾ 94ാം വാർഷികാഘോഷ ഭാഗമായി പി.ടി.എ കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ കരൾ രോഗ നിർണയ ക്യാമ്പും സെമിനാറും നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ലിഷ മത്രംക്കോട്ട് അധ്യക്ഷത വഹിച്ചു. കരൾ രോഗവിദഗ്ധൻ റിട്ട. പ്രഫ. കെ.ടി. ഷേണായി, ഡോ. ലീന, ഡോ. ദിൽസ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. കൗൺസിലർ ഹസീന, അധ്യാപകരായ കെ.കെ. ശ്രീകുമാർ, എം.പി. ഇഖ്ബാൽ, ജിതിൻ, ഗിരിജ, എം.എസ്. ശ്രീവത്സൻ, സുനില, ഒ.എസ്.എ പ്രസിഡൻറ് എം.എസ്. ശിവദാസ്, സെക്രട്ടറി ഷംസു തിരുവത്ര, പി.ടി.എ കമ്മിറ്റി അംഗങ്ങളായ ഷാഹുൽ, ലിഷ, ഹസീസ്, മാനേജർ കെ.കെ. പ്രധാൻ എന്നിവർ പങ്കെടുത്തു. പതാകദിനാചരണം ചാവക്കാട്: ഐ.എൻ.ടി.യു.സി ജില്ല സമ്മേളനത്തി​െൻറ ഭാഗമായി ചാവക്കാട് മണ്ഡലം കമ്മിറ്റി പതാകദിനം സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി ഗുരുവായൂര്‍ റീജനല്‍ പ്രസിഡൻറ് എം.എസ്. ശിവദാസ് പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡൻറ് പി.ടി. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. മുഹമ്മദ്, എം.വി. ഡാലീഷ്, എ.എച്ച്. റഊഫ്, വി.ബി. അഷറഫ്, പി.വി. മുഹമ്മദ് അലി, കെ.കെ. അഷറഫ്, ഗോപന്‍ ബീച്ച്, അബു തിരുവത്ര എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story