Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 10:45 AM IST Updated On
date_range 12 March 2018 10:45 AM ISTകാർഷിക സർവകലാശാല വാർത്ത: മാധ്യമങ്ങൾക്ക് നേരെ ആക്ഷേപം
text_fieldsbookmark_border
തൃശൂർ: കൃഷി മന്ത്രി വി.എസ്. സുനിൽ കുമാറിെൻറ പേഴ്‌സനൽ സ്റ്റാഫ് അംഗത്തിെൻറ ഭാര്യയെ കാർഷിക സർവകലാശാലയിലെ അസി. പ്രഫസർ നിയമനത്തിെൻറ വിഭാഗത്തിൽ നിയമിച്ചു എന്ന വാർത്ത എഴുതിയ മാധ്യമങ്ങൾക്ക് കെ.എ.യു എംപ്ലോയീസ് ഫെഡറേഷെൻറ രൂക്ഷ വിമർശനം. വാർത്തയിൽ പരാമർശിക്കുന്ന ജീവനക്കാരി രണ്ട് കുട്ടികളുടെ അമ്മയാണ് എന്ന കാര്യം ലോക വനിതാദിനത്തിൽ വാർത്തയെഴുതിയവർ മറന്നു എന്ന് ഫെഡറേഷൻ ആരോപിച്ചു. കാർഷിക സർവകലാശാലയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യക്തിവൈരാഗ്യത്തോടെയും രാഷ്ട്രീയപ്രേരിതമായും വരുന്ന ഇത്തരം വാർത്തകൾ തള്ളിക്കളയണമെന്ന് കെ.എ.യു എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാനകമ്മിറ്റി ഭാരവാഹികളായ സി.വി. പൗലോസും ബി.എസ്. സുരേഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇടതുപക്ഷ ഭരണകാലത്ത് മാത്രമാണ് ഇത്തരം വാർത്തകൾ കൊട്ടിഘോഷിക്കപ്പെടുന്നതെന്ന് അവർ പരിതപിച്ചു. വാർത്ത വന്നതോടെ നിയമന ഉത്തരവ് സർവകലാശാല പിൻവലിച്ചിരുന്നു. പ്രബേഷൻ കാലാവധി കഴിയാത്ത സർവകലാശാല ജീവനക്കാർക്ക് പോലും സ്വന്തം നാട്ടിലേക്ക് പോകാനായി സർക്കാർ അനുവദിച്ച അന്തർ സർവകലാശാല സ്ഥലം മാറ്റത്തിെൻറ ഭാഗമായാണ് ഇവർ കാർഷിക സർവകലാശാലയിൽ എത്തിയതെന്ന് ഫെഡറേഷൻ വാർത്താകുറിപ്പിൽ പറഞ്ഞു. അഞ്ച് കൊല്ലം മറ്റൊരു സർവകലാശാലയിൽ ജോലി ചെയ്തശേഷമാണ് ഇവർ കാർഷിക സർവകലാശാലയിൽ എത്തുന്നത്. സീനിയോറിറ്റി നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും സ്വന്തം നാട്ടിലേക്കെത്താൻ കഴിയുമെന്ന ചാരിതാർഥ്യത്തിൽ ജോലിക്ക് ചേർന്ന വനിത ജീവനക്കാരിയെ വാർത്ത എഴുതിയവർ താറടിച്ചു. വിവിധ സംഘടനകളിൽ പെട്ട പത്തോളം ജീവനക്കാർ ജോലി ചെയ്യുന്ന ഒാഫിസിലേക്കാണ് ഇവർ നിയോഗിക്കപ്പെട്ടത് എന്നിരിക്കെയാണ് അഴിമതി നടത്താനായാണ് നിയമനം എന്ന് പ്രചരിപ്പിക്കപ്പെട്ടത്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് തൊഴിലാളി നിയമനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സുപ്രീം കോടതി വരെ എത്തിയിരുന്നു. അന്ന് ഇതിന് നേതൃത്വം നൽകിയിരുന്നവരാണ് ഇന്ന് ദുരുപദിഷ്ടമായ വാർത്തകൾക്ക് ജന്മം നൽകുന്നത്- പ്രസ്താവന ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story