Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൃഷിമന്ത്രിയുടെ...

കൃഷിമന്ത്രിയുടെ പഴ്​സനൽ സ്​റ്റാഫി​െൻറ ഭാര്യയുടെ നിയമനം; കാർഷിക സർവകലാശാല തിരുത്തി

text_fields
bookmark_border
തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ അസി.പ്രഫസർ നിയമന വിഭാഗത്തിൽ പ്രോ ചാൻസലർ കൂടിയായ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറി​െൻറ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ടി. പ്രദീപ് കുമാറി​െൻറ ഭാര്യ കെ.വി. മുംതാസ് സിന്ധുവിനെ നിയമിച്ച നടപടി സർവകലാശാല തിരുത്തി. കമ്പ്യൂട്ടർ അസിസ്റ്റൻറായ ഇവരെ ഫെയർ കോപ്പി സെക്ഷനിലും അവിടെനിന്ന് ഡെപ്യൂേട്ടഷനിൽ അസി. പ്രഫസർ നിയമന ജോലികൾ ൈകകാര്യം ചെയ്യാനും നിയോഗിച്ച് ചൊവ്വാഴ്ചയാണ് ഉത്തരവിറങ്ങിയത്. ഡെപ്യൂേട്ടഷൻ പിൻവലിച്ച് ഫെയർ കോപ്പി വിഭാഗത്തിൽതന്നെ നിലനിർത്തിക്കൊണ്ടുള്ള തിരുത്തൽ ഉത്തരവ് വെള്ളിയാഴ്ചയാണ് ഇറങ്ങിയത്. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് അന്തർസർവകലാശാല മാറ്റത്തിലൂടെ മുംതാസിനെ ഇത്തരത്തിൽ ഡെപ്യൂേട്ടഷനിൽ നിയമിച്ചത് വാർത്തയായതിനെത്തുടർന്നാണ് സർവകലാശാലയുടെ തിരുത്ത്. നിയമനങ്ങളിലെ സുതാര്യതയും സർവകലാശാലയുടെ വിശ്വാസ്യതയും സംരക്ഷിക്കാൻ ഇവരെ റിക്രൂട്ട്മ​െൻറ് വിഭാഗത്തിൽ നിയോഗിച്ച നടപടി റദ്ദാക്കാൻ തീരുമാനിച്ചതായി സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു. വിവാദത്തിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് ജീവനക്കാരിയും അഭ്യർഥിച്ചതായാണ് സർവകലാശാലയുടെ വിശദീകരണം. അസി.പ്രഫസർ നിയമനം നിയമാനുസൃതമായും ബാഹ്യ ഇടപെടലുകൾ ഇല്ലാതെയും പൂർത്തിയാക്കുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. സർവകലാശാലയിൽ 300ഒാളം അസി. പ്രഫസർമാരെ നിയമിക്കാൻ നീക്കം നടക്കുന്ന സാഹചര്യത്തിൽ കൃഷിമന്ത്രിയുടെ പാർട്ടിയുടെ യുവജന സംഘടനയായ എ.െഎ.വൈ.എഫി​െൻറ സംസ്ഥാന ജോ.സെക്രട്ടറി കൂടിയായ പ്രദീപ്കുമാറി​െൻറ ഭാര്യയെ നിയമന വിഭാഗത്തിൽ കൊണ്ടുവന്നത് നിയമനത്തിലെ രഹസ്യാത്മകത നഷ്ടപ്പെടുത്തുമെന്ന് സർവകലാശാലക്കകത്തുതന്നെ ആക്ഷേപം ഉയർന്നിരുന്നു. സർവകലാശാല നിയമന വിഭാഗത്തി​െൻറ ചുമതല വഹിക്കുന്ന വനിതയും സി.പി.െഎ അനുകൂല സംഘടനയിൽ അംഗമാണ്. നടക്കാനിരിക്കുന്ന അസി.പ്രഫസർ നിയമനത്തിന് ലേലം വിളിയാണെന്ന് ഭരണാനുകൂല സംഘടനകൾതന്നെ രഹസ്യമായി ആക്ഷേപിക്കുന്ന പശ്ചാത്തലത്തിൽ ഇൗ ഡെപ്യൂേട്ടഷൻ അതിനുള്ള നാന്ദിയാെണന്നാണ് ആക്ഷേപം ഉയർന്നത്. അസിസ്റ്റൻറ്, കമ്പ്യൂട്ടർ അസിസ്റ്റൻറ് തസ്തികകളിൽ സർക്കാർ അനുവദിച്ച അന്തർ സർവകലാശാല മാറ്റം വഴി നിയമാനുസൃത സീനിയോറിറ്റി അനുസരിച്ചാണ് മുംതാസിനെ നിയമിച്ചതെന്നാണ് സർവകലാശാലയുടെ വിശദീകരണം. ഇത്തരത്തിൽ ധാരാളം പേർ വരികയും പോകുകയും ചെയ്തിട്ടുണ്ട്. നിയമന വിഭാഗത്തിലെ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ആവശ്യമായ ജീവനക്കാരെ താൽക്കാലികമായി നിയോഗിക്കുകയാണ് ചെയ്യുന്നത്. റിക്രൂട്ട്മ​െൻറ് ഓഫിസർ നിർദേശിക്കുന്ന ജോലി മാത്രമാണ് ചെയ്യേണ്ടത്. നിയമനവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ കൈകാര്യം ചെയ്യാൻ അവസരമില്ല. കൃഷിമന്ത്രിയോ മറ്റ് ഉന്നതരോ സർവകലാശാലയുടെ ദൈനംദിന കാര്യങ്ങൾ അറിയുകയോ ഇടപെടുകയോ ചെയ്യാറിെല്ലന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story