Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 11:05 AM IST Updated On
date_range 9 March 2018 11:05 AM ISTഅപമാനത്തിനെതിരെ സ്ത്രീ കരുത്താർജിക്കണം^ലതികാ സുഭാഷ്
text_fieldsbookmark_border
അപമാനത്തിനെതിരെ സ്ത്രീ കരുത്താർജിക്കണം-ലതികാ സുഭാഷ് തൃശൂർ: ആധുനിക കാലഘട്ടത്തിൽ സ്ത്രീകൾ പല രൂപത്തിൽ അപമാനിക്കപ്പെടുന്നുവെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ്. അന്താരാഷ്ട്ര വനിത ദിനത്തോടനുന്ധിച്ച് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി സംഘടിപ്പിച്ച 'പെൺകരുത്ത്: നീതിക്ക് പ്രതിരോധത്തിന്' വനിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. താഴേ തട്ട് മുതൽ ഉന്നത തലം വരെ ഇത് സംഭവിക്കുന്നു. ഇവിടെ നിയമങ്ങൾ വന്നതുകൊണ്ടോ, അവ മാറിയതുകൊണ്ടോ ഫലമില്ല. മനസ്സാണ് മാറേണ്ടത്. നന്മയാണ് ഉയർന്നു വരേണ്ടത്. സാമൂഹിക തിന്മക്കെതിരെ പ്രതിരോധിക്കാൻ സ്ത്രീകൾ കരുത്ത് കാട്ടണം. അവർ വീട്ടിൽ ഒതുങ്ങിയിരിക്കേണ്ടവരല്ല. നാടിന് പ്രകാശം ചൊരിയണം. കുടുംബ ബന്ധങ്ങൾ ശിഥിലമാകാതെ മുന്നോട്ടു പോകണം. അതേസമയം സ്ത്രീയുടെ ഉന്നതിയിൽ കുടുംബനാഥന് വലിയ പങ്കുണ്ട് -ലതിക പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് എ. റഹ്മത്തുന്നീസ അധ്യക്ഷത വഹിച്ചു. ഹൈദരബാദ് അമൂമത്ത് സൊസൈറ്റി ജനറൽ സെക്രട്ടറി ഖാലിദ പർവീൺ മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യം, ശാക്തീകരണം, തുല്ല്യത എന്നിവയെ സ്ത്രീകൾ പുനർ നിർവചിക്കണം. നഗ്നത പ്രദർശിപ്പിക്കൽ സ്വാതന്ത്ര്യമല്ല. നഷ്ടപ്പെട്ട വ്യക്തിത്വം തിരിച്ചു പിടിക്കണമെന്നും എങ്കിലേ തുല്യത പൂർണമാവൂവെന്നും അവർ പറഞ്ഞു. ഫരീദ അൻസാരി പരിഭാഷപ്പെടുത്തി. മീഡിയ വൺ റിപ്പോർട്ടർ ശബ്ന സിയാദ്, ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളജ് അസോ. പ്രഫ. സിസ്റ്റർ റോസ് ആേൻറാ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന ജന. സെക്രട്ടറി സി.വി. ജമീല, പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട വിനായകെൻറ അമ്മ ഒാമന ഏങ്ങണ്ടിയൂർ, ജി.െഎ.ഒ. സംസ്ഥാന പ്രസിഡൻറ് അഫീദ അഹ്മദ്, 'വിങ്സ്' പ്രസിഡൻറ് തസ്നിം ഫാത്തിമ, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി കെ.കെ. ഫാത്തിമ സുഹ്റ, സംസ്ഥാന സെക്രട്ടറി പി. സുബൈദ, ഖദീജ റഹ്മാൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സമിതിയംഗം അസൂറ അലി പ്രമേയങ്ങൾ അവതരിപ്പിച്ചു. റുഖിയാ റഹീം, ഫാത്തിമ മൂസ, സൈനബ് ചാവക്കാട് എന്നിവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story