Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വയരക്ഷ പരിശീലനം

സ്വയരക്ഷ പരിശീലനം

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജ് വിദ്യാർഥിനികള്‍ക്ക് വേണ്ടി വനിതദിനത്തില്‍ ശാരീരിക, മാനസിക വളര്‍ച്ചക്ക് സംഘടിപ്പിച്ചു. പ്രിന്‍സിപ്പൽ ഡോ. എം.എ. ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. ഡ​െൻറൽ കോളജ് പ്രിന്‍സിപ്പൽ ഡോ. ശോഭന അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളജ് കായിക വിഭാഗത്തി​െൻറയും മെഡിക്കല്‍ കോളജ് പൊലീസി​െൻറയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ​െൻറയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ. അമര്‍ജയന്തി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡൻറ് ഡോ. റൈനി ഐസക്, വനിത സി.ഐ ശുഭാവതി, കായിക വിഭാഗം മേധാവി ബാബു, മെഡിക്കല്‍ കോളജ് ജൂനിയര്‍ എസ്.ഐ അമീര്‍അലി എന്നിവര്‍ സംസാരിച്ചു. കൺസ്യൂമർ ഫെസ്റ്റ് വടക്കാഞ്ചേരി: ലോക ഉപഭോക്തൃ ദിനാചരണത്തി​െൻറ ഭാഗമായി കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ 10-ന് രാവിലെ 10മുതൽ വടക്കാഞ്ചേരി അമ്പിളി ഭവനിൽ കൺസ്യൂമർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ദേശീയ ചെയർമാൻ പ്രഫ.പുന്നക്കൽ നാരായണൻ ഉദ്ഘാടനം ചെയ്യും. കൺവീനർ കുറ്റിപ്പുഴ രവി അധ്യക്ഷത വഹിക്കും. ടി.രാധാകൃഷ്ണൻ, സി.ആർ. രാധാകൃഷ്ണൻ, ജോർജ് തോമസ്, ടി.എൻ. നമ്പീശൻ ആശംസകൾ നേരും. തൃശൂർ രാമകൃഷ്ണൻ സ്വാഗതവും ജോ. കൺവീനർ ഇ. സുമതിക്കുട്ടി നന്ദിയും പറയും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story