Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടിണിയിലാണ്​ ഒരു...

പട്ടിണിയിലാണ്​ ഒരു പെൺകുട്ടി; കാര്യമറിഞ്ഞാൽ ഞെട്ടും

text_fields
bookmark_border
കുന്നംകുളം: അവധിദിനങ്ങളിൽ പട്ടിണി കിടക്കുകയാണ് 14കാരിയായ ഒരു പെൺകുട്ടി. പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യമില്ലാത്തതാണ് കാര്യം. ഇതേ കാരണത്താൽ വയർ നിറച്ചുണ്ട കാലം മറന്നു. ചിറളയം ബഥനി കോൺവ​െൻറ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസുകാരിക്കാണ് ഇൗ ദുര്യോഗം. അവളുടെ അമ്മയും അമ്മൂമ്മയും സഹോദരനുമെല്ലാം ഇതേ ദുര്യോഗത്തിലാണ്. മുതിർന്നതോടെ ആവശ്യത്തിന് ഭക്ഷണം കഴിക്കാൻ ആ പെൺകുട്ടിക്ക് ഭയമാണ്. പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യമില്ലെന്ന് ഓർക്കുേമ്പാൾതന്നെ വിശപ്പ് കെടും....പലപ്പോഴും നേരം പുലരുംമുമ്പേ പ്രാഥമികകൃത്യം നിർവഹിക്കണം. സ്കൂളിൽ പോകുന്ന ദിവസങ്ങളിലേ അനീഷ ഭക്ഷണം കഴിക്കൂ. ഗുരുതരമായ പോഷകാഹാരക്കുറവ് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സ്കൂളിലെ അധ്യാപികമാർ വീട് തിരക്കിയെത്തിയത്. വീട് കണ്ട അവർ അമ്പരന്നു. കുന്നംകുളത്തെ ആക്രികടയിലെ ജീവനക്കാരിയാണ് അമ്മ. നഗരത്തി​െൻറ ഒരറ്റത്ത് ഷീറ്റിട്ട ചായ്പിലാണ് വാസം. ഓലകൊണ്ടാണ്‌ ചുമർ. ഇവിടെ വെട്ടവും വെള്ളവുമില്ല. ഏഴ് വർഷമായി ഇവിടെ താമസം തുടങ്ങിയിട്ട്. ആക്രിസാധനങ്ങൾ വിറ്റ് കുടുംബം പോറ്റിയിരുന്ന അമ്മൂമ്മ രണ്ട് വർഷമായി തളർന്ന് കിടപ്പാണ്. തിരുനെൽവേലി സ്വദേശിയായ പിതാവ് ഉപേക്ഷിച്ചുപോയിട്ട് വർഷങ്ങളായി. പഠനത്തിൽ മിടുക്കിയായതിനാൽ മഠത്തിൽ താമസിപ്പിച്ച് പഠിപ്പിക്കാൻ സ്കൂൾ അധികൃതർ നിർദേശം വച്ചു. അമ്മ സമ്മതിച്ചില്ല. തുടർന്നാണ് ഇവർക്ക് സൗകര്യപ്രദമായ കിടപ്പാടം ഒരുക്കാൻ സ്കൂൾ അധികൃതർ തുനിഞ്ഞിറങ്ങിയത്. നഗരസഭ പ്രദേശത്ത് ഒന്നര സ​െൻറ് ഭൂമി ഉണ്ടെങ്കിൽ വീട് നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്താമെന്ന സെക്രട്ടറിയുടെ ഉറപ്പിലാണ് ഇൗ ചുവടുവെപ്പ്. ദുരിതമനുഭവിക്കുന്ന ഈ കുടുംബത്തിന് ആരെങ്കിലും കൈത്താങ്ങാകുമെന്ന പ്രതീക്ഷയിലാണ് കാത്തിരിപ്പ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story