Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാറേമ്പാടം^ആറ്റുപുറം...

പാറേമ്പാടം^ആറ്റുപുറം റോഡ്: കൈയേറ്റ ഭൂമി കണ്ടെത്തുന്നതിൽ ക്രമക്കേടെന്ന്

text_fields
bookmark_border
പാറേമ്പാടം-ആറ്റുപുറം റോഡ്: കൈയേറ്റ ഭൂമി കണ്ടെത്തുന്നതിൽ ക്രമക്കേടെന്ന് തൃശൂർ: കേന്ദ്ര ഉപരിതല മന്ത്രാലയത്തി​െൻറ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പാറേമ്പാടം-ആറ്റുപുറം റോഡിലെ അനധികൃത കൈയേറ്റ ഭൂമി കണ്ടെത്തുന്നതിൽ ക്രമക്കേടെന്ന് റോഡ് സംരക്ഷണ പൗരസമിതി ഭാരവാഹികൾ ആരോപിച്ചു. 13 കോടി ചെലവിട്ട് 14.04 കിലോമീറ്ററിലാണ് റോഡ് നിർമാണം. കാട്ടകാമ്പാൽ, പഴഞ്ഞി ഗ്രൂപ് വില്ലേജിൽ ജറുസലേം മുതൽ പെങ്ങാമുക്ക് ചെറുവള്ളിപ്പുഴ വരെ ഉദ്യോഗസ്ഥർ സർവേ നടത്തി പുറമ്പോക്ക് ഭൂമി ശരിയായ രീതിയിൽ ഏറ്റെടുത്തില്ല. നിർമാണത്തിൽ തർക്കം വന്നപ്പോൾ എം.പിയുടെയും കലക്ടറുടെയും സാന്നിധ്യത്തിൽ യോഗം ചേർന്ന് പഴയ സർവേ പ്രകാരം ഭൂമി കണ്ടെത്തണമെന്ന് തീരുമാനിച്ചു. അപാകതകൾ പരിഹരിക്കാത്തതിനെ തുടർന്ന് ഫെബ്രുവരി 28 ന് കലക്ടർക്ക് ഹരജി നൽകി. അടിയന്തര നടപടിയെടുക്കുമെന്ന ഉറപ്പ് ലഭിച്ചെങ്കിലും പുരോഗതി ഉണ്ടായില്ല. റോഡ് പണിയിലെ മുഴുവൻ ടെൻഡർ വ്യവസ്ഥകളും സത്യസന്ധമായി പ്രസിദ്ധപ്പെടുത്തണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. തർക്കപ്രദേശങ്ങളിൽ ഉടമസ്ഥ​െൻറ അടിയാധാരമുൾെപ്പടെ പരിശോധിക്കണം. അദാലത്ത് നടത്തി രേഖകൾ പരിശോധിച്ച് നിജസ്ഥിതി ബോധ്യപ്പെടുത്തണം. പ്രശ്നത്തിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സഹകരണത്തോടെ പ്രക്ഷോഭം നടത്തുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. കൺവീനർ സജി മാത്യു, ഗിൽബർട്ട് ചീരൻ, എം.കെ. സുകുമാരൻ, കെ.കെ. സുനിൽകുമാർ, ഒ.വി. ബൈജു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story