Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 10:59 AM IST Updated On
date_range 9 March 2018 10:59 AM ISTഅപകടം കാത്ത് കലുങ്ക്
text_fieldsbookmark_border
ഗുരുവായൂർ: റോഡിലേക്ക് കയറിയുള്ള കലുങ്ക് വാഹനങ്ങൾക്ക് ഭീഷണിയാവുന്നു. കൈരളി ജങ്ഷനിൽ മാതാ കമ്യൂണിറ്റി ഹാളിെൻറ എതിർവശത്തുള്ള കലുങ്കാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. അപകടങ്ങൾ പതിവായ ഇവിടെ വ്യാഴാഴ്ച കലുങ്കിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോയ താമരയൂർ സ്വദേശി ഉണ്ണികൃഷ്ണെൻറ കാറാണ് കലുങ്കിൽ ഇടിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വടകര സ്വദേശി ബാബുവിനാണ് പരിേക്കറ്റത്. ബുധനാഴ്ചയും ഈ കലുങ്കിൽ കാർ ഇടിച്ചിരുന്നു. പലപ്പോഴും ബസും ഇടിച്ചിട്ടുണ്ട്. വ്യാഴാഴ്ചയുണ്ടായ അപകടത്തെത്തുടർന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് ആേൻറാ തോമസും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നിഖിൽ ജി. കൃഷ്ണനും പൊതുമരാമത്ത് വകുപ്പിനെ ബന്ധപ്പെട്ടു. തുടർന്ന് ഓവർസിയർ സ്ഥലം സന്ദർശിച്ചു. യാത്രക്കാരുടെ ജീവന് ഭീഷണിയാവുന്ന കലുങ്ക് അടിയന്തരമായി ശാസ്ത്രീയമായി പുനർനിർമിക്കണമെന്ന് ആേൻറാ തോമസും നിഖിൽ ജി. കൃഷ്ണനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story