Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാലുകളിൽ കാലം...

കാലുകളിൽ കാലം കാത്തുവെച്ച നൃത്തച്ചുവടുകൾ

text_fields
bookmark_border
ഗുരുവായൂര്‍: എല്‍.കെ.ജിയിലെ പി.ടി പീരിയഡില്‍ തുന്നലോ നൃത്തമോ പഠിക്കേണ്ടതെന്ന് ചോദിച്ചപ്പോള്‍ പുന്നയൂര്‍ക്കുളം വലിയവളപ്പില്‍ മുഹമ്മദി​െൻറയും സൈനബയുടെ മകള്‍ ഷബ്നയുടെ ഉത്തരം നൃത്തം എന്നായിരുന്നു. ബാലചാപല്യങ്ങളില്‍ നിന്നുള്ള വെറും വാക്കായിരുന്നില്ല ആ ഉത്തരമെന്ന്് കാലം തെളിയിച്ചു. കുന്നംകുളം ബഥനി സ​െൻറ് ജോണ്‍സ് സ്‌കൂളില്‍ എല്‍.കെ.ജി വിദ്യാര്‍ഥിയായിരിക്കെ നൃത്തത്തോട് തോന്നിയ അഭിനിവേശം ഇപ്പോൾ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ മകള്‍ നിലാവിനോടും ഭര്‍ത്താവ് മുഹമ്മദ് ജിഷാദിനോടുമൊപ്പം കഴിയുമ്പോഴും സജീവമാണ്. കലക്ക് അതിരുകളും വേലിക്കെട്ടുകളുമൊന്നുമില്ലെന്ന് ത​െൻറ ജീവിതത്തിലൂടെ തെളിയിച്ചാണ് ഷബ്ന അരങ്ങിൽ സജീവമായി നിൽക്കുന്നത്. പുന്നയൂര്‍ക്കുളത്ത് ജനിച്ചുവളര്‍ന്ന ഷബ്‌നയുടെ ജീവിതം കലയുടെ വഴിയേയായിരുന്നു. ബാല്യം മുതലേ സുഹൃത്തായ സംഗീതയുടെ പിതാവ് അശോകന്‍ നാലപ്പാട്ട് നാട്ടില്‍ ആരംഭിച്ച നൃത്തവിദ്യാലയത്തിലായിരുന്നു ആദ്യ പരിശീലനം. ബാലാമണിയമ്മയുടെ സഹോദരീപുത്രന്‍ കെ.ജി. കരുണാകരന്‍ മേനോ​െൻറ മകനാണ് അശോകന്‍ നാലപ്പാട്ട്. കലാമണ്ഡലം ദേവകിയായിരുന്നു ഗുരു. കലാമണ്ഡലം രാജലക്ഷ്മിയും പരിശീലകയായി. ആറാം വയസ്സില്‍ ഗുരുവായൂരില്‍ അരങ്ങേറ്റം. ഒപ്പന അധ്യാപകനായിരുന്ന മുഹമ്മദും കലാരംഗത്ത് ചുവടുറപ്പിച്ചു നില്‍ക്കാന്‍ വലിയ പിന്തുണയാണ് നല്‍കിയത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടിയൊക്കെ പഠിച്ചിരുന്നെങ്കിലും രാജലക്ഷ്മിയുടെ നിര്‍ദേശപ്രകാരമാണ് ഭരതനാട്യത്തില്‍ കേന്ദ്രീകരിച്ചത്. പ്ലസ് ടു കഴിഞ്ഞതോടെ പിന്നെ തൽക്കാലത്തേക്ക് കലാരംഗത്തുനിന്ന് പിന്‍വാങ്ങി. ബി.ടെക്ക് കഴിഞ്ഞ് ബംഗളൂരുവില്‍ ജോലിക്ക് ചേര്‍ന്നെങ്കിലും ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുമ്പേ രാജിവെച്ചു. വീണ്ടും ഭരതനാട്യത്തിലേക്ക്. ഇതിനിടെ വിവാഹിതയായി. ബിസിനസുകാരനായ ഭര്‍ത്താവ് ജിഷാദ് മുഹമ്മദും ഷബ്നക്ക് വലിയ പിന്തുണയായി. ആര്‍.എല്‍.വി. അനില്‍കുമാറിന് കീഴിലായിരുന്നു പരിശീലനം. പിന്നെ എറണാകുളത്ത് ഗിരിനഗറിലെ കലാക്ഷേത്ര വിലാസിനിയുടെ ശിഷ്യയായി. ദീപ കര്‍ത്തയും നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്. കലക്ക് അതിര്‍വരമ്പുകളേതുമില്ലെന്ന്് വിശ്വസിക്കുന്ന ഈ കലാകാരി മൂകാംബിക രഥോത്സവം, ചിദംബരത്തെ നാട്യാഞ്ജലി, കോഴിക്കോട് ബാലുശ്ശേരിയിലെ ചാമുണ്ഡേശ്വരി ക്ഷേത്രോത്സവം, എറണാകുളത്തപ്പന്‍ ക്ഷേത്രം, പനങ്ങാട് ഗണപതിക്ഷേത്രം, കടവന്ത്ര കവലക്കല്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ലെനിന്‍ രാജേന്ദ്ര​െൻറ ഇടവപ്പാതി എന്ന സിനിമയില്‍ ഏറെ പ്രാധാന്യമുള്ള വേഷത്തിലും ഷബ്‌ന അഭിനയിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story