Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല സഹകരണ ബാങ്ക്...

ജില്ല സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം

text_fields
bookmark_border
തൃശൂർ: ഓൾ കേരള വെള്ളി, ശനി ദിവസങ്ങളിൽ തൃശൂരിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് മുണ്ടേരി ഗംഗാധരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുറുപ്പം റോഡ് എ.എസ്.എൻ നമ്പീശൻ ഹാളിൽ വെള്ളിയാഴ്ച വൈകീട്ട് 3.30ന് 'പെൻഷൻ പദ്ധതികൾ- പ്രശ്നങ്ങളും പ്രതിവിധികളും' സെമിനാർ മുൻ സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 10ന് മന്ത്രി വി.എസ്. സുനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. 11.30ന് പ്രതിനിധി സമ്മേളനം സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ സി. ദിവാകരൻ ഉദ്ഘാടനം ചെയ്യും. ഇ.പി.എഫ് പെൻഷനിൽനിന്ന് മാറ്റി സഹകരണ പെൻഷൻ പദ്ധതി നടപ്പാക്കിയെങ്കിലും സർക്കാർ വാഗ്ദാനം പാലിച്ചില്ല. കാലോചിതമായ പെൻഷനും കമ്യൂട്ടേഷനും ഇതുവരെ അനുവദിച്ചിട്ടില്ല. പെൻഷൻ വിഷയത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർവിസിലുള്ള ജീവനക്കാരുടെ സംഘടനയുമായി യോജിച്ച് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജനറൽ സെക്രട്ടറി കെ. രാജീവൻ, ട്രഷറർ വി.കെ. ജോൺസൺ, കൺവീനർ പി. രാമചന്ദ്രൻ, കെ.പി. പോളി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story