Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 11:05 AM IST Updated On
date_range 8 March 2018 11:05 AM ISTമൂക്കിൽനിന്നും 25 ഗ്രാമുള്ള കല്ല് നീക്കം ചെയ്തു
text_fieldsbookmark_border
തൃശൂർ: വയോധികയുടെ മൂക്കിൽ ഉറഞ്ഞു കൂടിയ 25 ഗ്രാമുള്ള കല്ല് നീക്കം ചെയ്തു. വടക്കാഞ്ചേരിയിലെ ജില്ല ആശുപത്രിയിൽ ഡോ.വി.ഐ. അസീനയുടെ നേതൃത്വത്തിലുള്ള സംഘം മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കല്ല് പുറത്തെടുത്തത്. വടക്കാഞ്ചേരി സ്വദേശി 50വയസ്സുകാരിയാണ് വേദനയും നിരന്തരമായ മൂക്കടപ്പും മൂക്കിൽനിന്ന് ഇടവിട്ട് രക്തം വരുന്ന അസുഖവുമായി ആശുപത്രിയിൽ ഡോ. അസീനയെ സമീപിച്ചത്. കാൽ നൂറ്റാണ്ടായി ഇവർക്ക് ഈ അസുഖം പിടിപെട്ടിട്ട്. പരിശോധനയിൽ മൂക്കിൽ കട്ടിയുള്ളതെന്തോ അടഞ്ഞിരിക്കുന്നതായി കണ്ടു. തുടർപരിശോധനയിൽ മൂക്കിൽ കല്ലാണെന്ന് മനസ്സിലായി. 25 ഗ്രാമുള്ള കല്ല് മൂക്കിന് പിറക് വശത്തായി തറഞ്ഞിരിക്കുന്ന അവസ്ഥയിലായിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് എന്തെങ്കിലും വസ്തു മൂക്കിൽ കയറുകയും കാലക്രമേണ രൂപാന്തരം പ്രാപിച്ചു കല്ല് ആയി മാറിയതാവാമെന്ന് ഡോ.അസീന പറഞ്ഞു. ഡോ.ബീന,ഡോ.അഷ്ടമൂർത്തി (അനസ്‌തേഷ്യ), സ്റ്റാഫ് നഴ്സ് സൽമത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇതാദ്യമായാണ് വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ ഇത്തരം ഒരു ശസ്ത്രക്രിയ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story