Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 11:02 AM IST Updated On
date_range 8 March 2018 11:02 AM ISTതൃശൂർ മെഡിക്കൽ കോളജ്: ന്യൂറോ സർജറി അസോ. പ്രഫസർ തസ്തിക തിരുവനന്തപുരത്തേക്ക് മറ്റാൻ നീക്കം
text_fieldsbookmark_border
തൃശൂർ: വലിയ ചെലവ് വരുന്ന ചികിത്സ ചുരുങ്ങിയ ചെലവിൽ സൗജന്യമായി ലഭിക്കുന്ന തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗത്തിൽനിന്ന് ഒരു അസോസിയേറ്റ് പ്രഫസറുടെ തസ്തിക തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് വലിക്കാൻ നീക്കം. അതിെൻറ തുടക്കമായി ഇവിടുത്തെ ഒരു അസോസിയേറ്റ് പ്രഫസറെ സ്ഥലം മാറ്റാനുള്ള ഫയൽ അതിവേഗം നീങ്ങുകയാണ്. ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ഒാഫിസ് നേരിട്ടാണ് ഇതിൽ ഇടപെടുന്നത്. സ്ഥലംമാറ്റത്തിന് പിന്നാലെ തസ്തിക തിരുവനന്തപുരത്ത് എത്തും. ഇൗ തസ്തിക പോകുന്നത് തൃശൂർ ഗവ. മെഡിക്കൽ കോളജിൽ സെൻട്രൽ ട്രോമ കെയർ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ നടക്കുന്ന ശ്രമത്തിന് തിരിച്ചടിയാവും. ഒരു പ്രഫസറും ഒരു അസിസ്റ്റൻറ് പ്രഫസറും 10 അസോസിയേറ്റ് പ്രഫസർമാരുമാണ് തൃശൂർ ന്യൂറോ സർജറി വിഭാഗത്തിലുള്ളത്. എറണാകുളം, മലപ്പുറം ജില്ലകളുടെ പകുതി പ്രദേശത്തും പാലക്കാട്, തൃശൂർ ജില്ലകൾക്ക് മുഴുവനായുമുള്ള ന്യൂറോ സംബന്ധമായ രോഗമുള്ളവരുടെആശ്രയമാണ് ഇൗ വിഭാഗം. 2010 വരെ പ്രതിവർഷം150ഒാളം കേസുകൾ വന്നിരുന്നത് ഇപ്പോൾ 700ഒാളം കേസുകൾ ആയി വർധിച്ചു. 2011ലാണ് ബിരുദാനന്തര ബിരുദവിഭാഗം വന്നത്. അതോടെ വർഷത്തിൽ ഒരു അസോസിയേറ്റ് പ്രഫസർ വീതം അധികമായി ജോലിക്കെത്തി. ആൾബലം കൂടുന്നതിനൊത്ത് കൂടുതൽ രോഗികളെ ചികിത്സിക്കാനും കഴിഞ്ഞു. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവ് വരുന്ന ചികിത്സ ഏറിയ പങ്കും സൗജന്യമായതിനാലാണ് തിരക്ക് കൂടാൻ കാരണം. 24 മണിക്കൂറും ന്യൂറോ സർജെൻറ സേവനം ലഭിക്കുന്ന ആശുപത്രികൾ സംസ്ഥാനത്ത് സർക്കാർ മേഖലയിലുമില്ല. ഇൗ പശ്ചാത്തലത്തിലാണ് സെൻട്രൽ ട്രോമ കെയർ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രമം നടക്കുന്നത്. ഒരു വർഷം മുമ്പ് വന്ന ഒരു അസോ. പ്രഫസറാണ് വ്യക്തിപരമായ കാരണം പറഞ്ഞ് തിരുവനന്തപുരത്തേക്ക് 'അക്കമഡേഷൻ' മാറ്റത്തിന് ശ്രമിക്കുന്നത്. ജോലി തിരുവനന്തപുരത്തും ശമ്പളവും ഹാജരും തൃശൂരിലും എന്നതാണ് ഇൗ മാറ്റത്തിെൻറ മാനദണ്ഡം. ഇത് അപ്രായോഗികമായതിനാൽ തസ്തിക തന്നെ മാറ്റപ്പെടുമെന്ന് മെഡിക്കൽ കോളജ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. മുമ്പ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, ശിശുരോഗ ചികിത്സ വിഭാഗങ്ങളിൽ അനുവദിച്ച ഇത്തരം താൽക്കാലിക മാറ്റം പിന്നീട് തസ്തിക മാറ്റത്തിൽ കലാശിച്ച അനുഭവമുണ്ട്. പ്ലാസ്റ്റിക് സർജറി വിഭാഗം ഇപ്പോൾ നിർജീവമാണ്. ഇൗ അസോ. പ്രഫസറെ മാറ്റിയാൽ ന്യൂറോ സർജറി വിഭാഗത്തിെൻറ പ്രവർത്തനം തടസ്സപ്പെടുമോ എന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ഒാഫിസ് മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോട് ആരാഞ്ഞിരുന്നു. താൽക്കാലിക മാറ്റം ആവാമെന്നും എന്നാൽ തസ്തിക മാറ്റിയാൽ ഭാവിയിൽ ദോഷകരമായി ബാധിക്കുമെന്നും മറുപടി നൽകിയേത്ര. എന്നാൽ, ആരോഗ്യ സെക്രട്ടറിയുടെ ഒാഫിസ് ഇൗ സ്ഥലംമാറ്റത്തിൽ വലിയ 'ഉത്സാഹം' കാണിക്കുന്നത് തസ്തിക നഷ്ടപ്പെടുമെന്നതിെൻറ സൂചനയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story