Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:56 AM IST Updated On
date_range 8 March 2018 10:56 AM ISTമോഷണശ്രമത്തിനിടെ രണ്ടുപേര്‍ പിടിയിൽ
text_fieldsbookmark_border
തൃശൂര്‍: അരിയങ്ങാടിയില്‍ . ടി.ടി. പോള്‍സണ്‍ അരി മൊത്ത വ്യാപാരക്കടയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. മേശയില്‍നിന്ന് പണമടങ്ങിയ ബാഗ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശികളായ പഴനി, കുമാര്‍ എന്നിവരാണ് പിടിയിലായത്. ഒരാളെ ജീവനക്കാർ തടഞ്ഞുവെച്ചപ്പോൾ, കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇയാളെയും ചുമട്ടുതൊഴിലാളികളും വ്യാപാരികളും ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇരുവരെയും ചോദ്യം ചെയ്തപ്പോള്‍ ഒരാള്‍ സംസാര ശേഷിയില്ലാത്തയാളായി നടിച്ചെങ്കിലും വിശദ ചോദ്യം ചെയ്യലിൽ അത് കളവാണെന്ന് മനസ്സിലായി. മോഷണം നടക്കാത്ത സാഹചര്യത്തിലും വ്യാപാരി പരാതിയില്ലെന്ന് അറിയിച്ചതിനാലും കേസെടുത്തിട്ടില്ല. അതേസമയം, എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരെ മോഷണക്കേസുണ്ട്. പ്രതികള്‍ പിടിയിലായ വിവരം അറിഞ്ഞതോടെ സെന്‍ട്രല്‍ സ്റ്റേഷനിൽനിന്ന് പൊലീെസത്തി പ്രതികളെ കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story