Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:56 AM IST Updated On
date_range 8 March 2018 10:56 AM ISTവനിത ദിനാഘോഷവും പുരസ്കാര വിതരണവും
text_fieldsbookmark_border
തൃശൂർ: അന്താരാഷ്്ട്ര വനിതദിനാഘോഷത്തിെൻറ ഭാഗമായി വിവിധ മേഖലകളിലെ പ്രഗല്ഭരായ അഞ്ച് വനിതകൾക്ക് പഞ്ചരത്ന പുരസ്കാരം നൽകി ആദരിക്കുമെന്ന് ജെ.സി.ഐ തൃശൂർ പൂരം സിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വടക്കേഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ് കോളജ് പ്രിൻസിപ്പൽ ഡോ.കെ.എസ്. വിജയലക്ഷ്മിയമ്മ (മാനവത രത്ന), ചാലക്കുടി സേക്രഡ് ഹാർട്ട് കോളജ് മലയാളം റീഡർ ഡോ.റോസി തമ്പി (സാഹിത്യരത്ന), ഡി.സി എക്സ്പോർട്സ് ഡയറക്ടർ കീർത്തി ഡെന്നി (കർമരത്ന), ആത്മ പ്രോജക്ട് ഡയറക്ടറായിരുന്ന മേഴ്സി തോമസ് (കിസാൻ രത്ന), ബാസ്കറ്റ് ബോൾ താരം വിമ്മി വർക്കി (ഖേൽരത്ന) എന്നിവർക്കാണ് പുരസ്കാരം. 10,001 രൂപയും പ്രശസ്തി പത്രവും പൊന്നാടയും ഓരോരുത്തർക്കും നൽകും. വ്യാഴാഴ്ച വൈകീട്ട് 7.30 ന് ഹോട്ടൽ പേൾ റിജൻസിയിൽ സബ് കലക്ടർ ഡോ. രേണുരാജ് പുരസ്കാര വിതരണം നടത്തും. സോൺ പ്രസിഡൻറ് രകേഷ് ശർമ പങ്കെടുക്കും. പ്രസിഡൻറ് സിബി മാത്യൂസ്, വനിത വിഭാഗം പ്രസിഡൻറ് ഷീബ സനോജ്, ഇഗ്നി സെബാസ്്റ്റ്യൻ, സിനു സോജൻ, രിഞ്ചിൻ സിബി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story