Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:53 AM IST Updated On
date_range 8 March 2018 10:53 AM ISTജെ.ഡി സഭ കൺവെൻഷൻ സെൻറർ ഉദ്ഘാടനം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ജ്ഞാനാർഥ ദായിനി സഭ മേത്തലയിൽ നിർമിച്ച ശനിയാഴ്ച രാവിലെ എട്ടിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടിന് നടക്കുന്ന ചടങ്ങിൽ സഭ പ്രസിഡൻറ് എൻ.എം. കാർത്തികേയൻ അധ്യക്ഷത വഹിക്കും. രണ്ടരക്കോടി ചെലവഴിച്ചാണ് കെട്ടിട സമുച്ചയം പണിതത്. ഭാരവാഹികളായ പി.കെ. ജയാനന്ദൻ, സെക്രട്ടറി എൻ.എൻ. പ്രദീപ്, കെ.ആർ. സുഭാഷ്, എം.എസ്. സുഭാഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. മർദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരുടെ പണിമുടക്ക് കൊടുങ്ങല്ലൂർ: ഗൗരിശങ്കർ ആശുപത്രിയിൽ ഡോ. രാഹുൽമേനോനെ മർദിച്ച പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ വ്യാഴാഴ്ച രാവിലെ എട്ട് മുതൽ വെള്ളിയാഴ്ച രാവിലെ എട്ട് വരെ അത്യാഹിത വിഭാഗം ഒഴികെ 24 മണിക്കൂർ പണിമുടക്കുമെന്ന് ഭാരവാഹികർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആശുപത്രികളും ജീവനക്കാരും ആക്രമിക്കപ്പെട്ടാൽ ജാമ്യമില്ലാതെ അറസ്റ്റ് ചെയ്ത് മൂന്നു വർഷം വരെ തടവും, നാശനഷ്ടങ്ങൾക്ക് ഇരട്ടി പരിഹാര തുകയും ഇൗടാക്കണമെന്നാണ് നിയമം. എന്നാൽ, നടപടിയുടെ കാര്യത്തിൽ നിസ്സംഗത പ്രകടമാണെന്ന് ഇവർ ആരോപിച്ചു. നീതി ലഭിക്കും വരെ സമരവുമായി മുന്നാട്ട് പോകുമെന്ന് ഭാരവാഹികളായ ഡോ. തോമസ് മാമൻ, ഡോ. പ്രവീൺ കെ.എസ്., ഡോ. ജോസ് ഉൗക്കൻ, ഡോ. പി.എ. മുഹമ്മദ് സെയ്ത് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story