Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:53 AM IST Updated On
date_range 8 March 2018 10:53 AM ISTകെട്ടിട സമുച്ചയ ഉദ്ഘാടനം പത്തിന്
text_fieldsbookmark_border
കൊടുങ്ങല്ലൂർ: അഴീക്കോട് സർവിസ് സഹകരണ ബാങ്കിെൻറ ഹെഡ് ഓഫിസ് കെട്ടിട സമുച്ചയം പത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡൻറ് പി.എ. കരുണാകരൻ സ്വാഗത സംഘം ജനറൽ കൺവീനർ പി.പി. ജോൺ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.30നാണ് ഉദ്ഘാടന ചടങ്ങ്. ബാങ്കിങ് ഫ്ലോർ ഉദ്ഘാടനം ഇ.ടി. ടൈസൻ എം.എൽ.എയും ലോക്കർ ഉദ്ഘാടനം ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപനും ഓഡിറ്റോറിയം ഉദ്ഘാടനം ജനശ്രീ ചെയർമാൻ ഒ. അബ്ദു റഹിമാൻ കുട്ടിയും നിർവഹിക്കും. അംഗങ്ങൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയതായും ഭാരവാഹികൾ അറിയിച്ചു. പി.കെ. രവി, എം.എ. ഇസ്മായിൽ, എ.എം. കമറുദ്ദീൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story