Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:53 AM IST Updated On
date_range 8 March 2018 10:53 AM ISTതൃപ്രയാർ പാലത്തിലെ ദ്വാരം അടച്ചു
text_fieldsbookmark_border
തൃപ്രയാർ: തൃപ്രയാർ പാലത്തിൽ കഴിഞ്ഞ ദിവസം അപകട ഭീഷണിയായി രൂപപ്പെട്ട ദ്വാരം താൽക്കാലികമായി മണ്ണിട്ട് നികത്തി മേൽഭാഗം ടാറിട്ട് ഉറപ്പിച്ചു. തകർന്ന മറ്റ് ഭാഗങ്ങളും അറ്റകുറ്റപ്പണി നടത്തി. പാലം പടിഞ്ഞാറെ കരയിൽ സന്ധിക്കുന്നിടത്താണ് ദ്വാരം രൂപപ്പെട്ടത്. അടിയിലെ മണ്ണും കല്ലും ഇളകിപ്പോയതാണ് കുഴിയുണ്ടാവാൻ ഇടയായത്. ഇതിനു മുമ്പ് രണ്ടു തവണയും തകർച്ച സംഭവിച്ചിരുന്നു. കൂടാതെ ഒരു വർഷമായി തകർന്നു കുഴികളായി കിടന്നിരുന്ന പാലത്തിെൻറ മേൽഭാഗവും ടാർ ചെയ്ത് അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കി. നന്നാക്കാതെ കിടന്നതുമൂലം മഴക്കാലത്ത് നിരവധി ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story