Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:50 AM IST Updated On
date_range 8 March 2018 10:50 AM ISTആധുനിക മത്സ്യ മാർക്കറ്റ് നിർമിക്കും
text_fieldsbookmark_border
കെടുങ്ങല്ലൂർ: ആധുനിക മത്സ്യ മാർക്കറ്റ് ഉൾപ്പെടെ വിവിധ പദ്ധതികൾ വിഭാവനം ചെയ്യുന്ന എസ്.എൻ പുരം ഗ്രാമപഞ്ചായത്ത് 2018-19 വർഷത്തെ ബജറ്റ് ഭരണ സമിതിയോഗം അംഗീകരിച്ചു. ഭവന നിർമാണത്തിന് 1.68 കോടി വകയിരുത്തിയ ബജറ്റ് വീടുകളുടെ പുനുരുദ്ധാരണത്തിന് 63 ലക്ഷവും നീക്കിവെച്ചു. റോഡ് നിർമാണത്തിന് 2.52 കോടി, അറ്റകുറ്റപ്പണിക്ക് 1.10 കോടി എന്നിങ്ങനെ വകയിരുത്തി. പട്ടിക ജാതി മേഖലയിൽ വിവിധ പദ്ധതികൾ പ്രഖ്യാപിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് സി.എൻ. സതീഷ്കുമാർ അവതരിപ്പിച്ചു. അംഗങ്ങളായ എം.എസ്. മോഹനൻ, കെ.ആർ. അശോകൻ, കെ. രഘുനാഥ്, ജയ സുനിൽരാജ്, കെ.എ. ഹൈദ്രോസ്, ഷിംജി അജിതൻ, വിനയ പഴൂപറമ്പിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story