Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:47 AM IST Updated On
date_range 8 March 2018 10:47 AM ISTവേണ്ടത് കാരുണ്യമല്ല; അര്‍ഹിക്കുന്ന ആനുകൂല്യം
text_fieldsbookmark_border
കൊടകര: ഒരുവര്‍ഷം മുമ്പ് പൊതുനിരത്തില്‍ ഭര്‍ത്താവിെൻറ ജീവനപഹരിച്ച വാഹനം കണ്ടെത്തണമെന്നാവശ്യപ്പെട്ട പരാതിയിൽ നടപടിയെടുക്കാതെ പൊലീസും ജനപ്രതിനിധികളും മൗനം പാലിക്കുമ്പോഴും പ്രതീക്ഷ കൈവിടാതെ നീതിക്കുവേണ്ടി പോരാടുകയാണ് മെന്‍സി എബ്രഹാം. അപകടത്തിന് കാരണമായ വാഹനം കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും പൊലീസ് മേധവികളുമുൾപ്പെടെയുള്ളവര്‍ക്ക് നല്‍കിയ സങ്കടഹരജികള്‍ക്ക് ഇനിയും അനുകൂല പ്രതികരണമുണ്ടായിട്ടില്ല. വാഹനം കണ്ടെത്താത്തതിനാല്‍ ആശ്രിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഈ കുടുംബത്തിന് നിഷേധിക്കുകയാണ്. 2017 ജനുവരി ഏഴിന് രാത്രിയാണ് മെന്‍സിയുടെ ഭര്‍ത്താവ് 46 കാരനായ മുരിയാട് പാറേക്കാട്ടുകര പണയില്‍ പുത്തന്‍വീട്ടില്‍ എബ്രഹാം വാഹനമിടിച്ചു മരിച്ചത്. പോട്ടയിലെ ജെ.ജെ. ടയര്‍ എന്ന സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. രാത്രി ജോലിസ്ഥലത്തുനിന്ന് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. കൊടകര -ആളൂര്‍ റോഡിലെ വഴിയമ്പലത്തുവെച്ച് അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഇതോടെ മെന്‍സിയും മൂന്നു കുട്ടികളും നിരാലംബരായി. വീടുവെക്കാനായി ബാങ്കില്‍ നിന്നെടുത്ത ലക്ഷങ്ങളുടെ ബാധ്യതയും ആശ്രയമറ്റ ഈ കുടുംബത്തിെൻറ ഉറക്കം കെടുത്തുന്നു. കൊരട്ടിയിലെ സ്വകാര്യ കോളജിലെ ജോലിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് വിദ്യാര്‍ഥികളായ മൂന്നുമക്കളുടെ പഠനെചലവും നിത്യവൃത്തിയും കഴിഞ്ഞുപോകുന്നത്. ഇതുകൂടാതെ ആടുകളെ വളര്‍ത്തലും ഇവർ ചെയ്യുന്നുണ്ട്. സ്‌കൂള്‍ വിട്ടുവന്നാല്‍ മക്കളായ എട്ടാം ക്ലാസുകാരി ആന്‍ലിയ, ആറില്‍ പഠിക്കുന്ന ആല്‍വിന്‍, നാലാംക്ലാസുകാരി ആന്‍മരിയ എന്നിവര്‍ ആടിനെ തീറ്റാനിറങ്ങും. 20 ലക്ഷത്തോളമാണ് ബാങ്കില്‍ ഭവന വായ്പ തിരിച്ചടക്കാനുള്ളത്. ഭര്‍ത്താവിെൻറ മരണത്തിന് കാരണായ വാഹനവും ഓടിച്ചയാളേയും തിരിച്ചറിഞ്ഞാല്‍ അപകട ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. എന്നാല്‍ ഇതുസംബന്ധിച്ച നടപടി വൈകുകയാണ്. അപകടമരണം നടന്ന് ദിവസങ്ങള്‍ക്കകം ഇടിച്ച വാഹനത്തേയും ഡ്രൈവറേയും കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് മെന്‍സി ജില്ല പൊലീസ് സൂപ്രണ്ട്, ചാലക്കുടി ഡിവൈ.എസ്.പി, കൊടകര സി.ഐ എന്നിവര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അന്വേഷണം തുടരുന്നുണ്ട് എന്ന മറുപടി മാത്രമാണ് പിന്നീട് ലഭിക്കുന്നതെന്ന് മെന്‍സി പറഞ്ഞു. അപകടമരണത്തിന് സര്‍ക്കാര്‍ ആനുകൂല്യം അഭ്യർഥിച്ച് വില്ലേജ് ഓഫിസര്‍ മുഖേന അപേക്ഷ നല്‍കിയിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല. അപേക്ഷ വൈകിപ്പോയെന്നും മാപ്പപേക്ഷയായി പരിഗണനയിലാണെന്നുമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയിട്ട്് മാസങ്ങളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനായി നല്‍കിയ അപേക്ഷയിന്മേലും ആനുകൂല്യം ലഭ്യമായിട്ടില്ല. വാഹനം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്, പ്രഫ.കെ.യു. അരുണന്‍ എം.എല്‍.എ, ഡി.ജി.പി, ജില്ല കലക്ടര്‍ എന്നിവര്‍ക്കെല്ലാം മെന്‍സി അപേക്ഷ സമര്‍പ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story