Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:47 AM IST Updated On
date_range 8 March 2018 10:47 AM ISTമതിലകം ഗ്രാമപഞ്ചായത്ത് ബജറ്റ്: പാർപ്പിട നിർമാണത്തിന് ഊന്നൽ
text_fieldsbookmark_border
കൊടുങ്ങല്ലൂർ: പാർപ്പിട നിർമാണത്തിന് ഉൗന്നൽ നൽകി മതിലകം ഗ്രാമപഞ്ചായത്ത് ബജറ്റ്. വൈസ് പ്രസിഡൻറ് സുവർണ ജയശങ്കർ അവതരിപ്പിച്ച ബജറ്റിൽ ലൈഫ് പാർപ്പിട പദ്ധതിക്ക് നാല് കോടി വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിെല കളിസ്ഥലം പൊതുജന പങ്കാളിത്തത്തോടെ യാഥാർഥ്യമാക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. ഇതിനായി 1.47 ഏക്കർ സ്ഥലം ഏറ്റെടുക്കും. കൃഷിഭവൻ പഞ്ചായത്ത് ഒാഫിസ് വളപ്പിലേക്ക് മാറ്റുന്നതാണ് മറ്റൊരു നിർദേശം. ഇപ്പോൾ കൃഷിഭവൻ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വാണിജ്യാവശ്യത്തിന് കെട്ടിടം സമുച്ചയം നിർമിക്കും. തരിശ് നിലങ്ങളിൽ കൃഷിയിറക്കുന്ന പദ്ധതിയും ബജറ്റ് വിഭാവനം ചെയ്യുന്നു. പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story