Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ അന്താരാഷ്​​ട്ര...

തൃശൂർ അന്താരാഷ്​​ട്ര ചലച്ചിത്രോത്സവത്തിന്​ ഇന്ന്​ തിരശ്ശീല വീഴും

text_fields
bookmark_border
തൃശൂർ: 13-ാമത് തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ബുധനാഴ്ച തിരശ്ശീല വീഴും. 10 വേദികളിലായി 135 പ്രദർശനങ്ങൾ നടത്തിയാണ് ചലച്ചിേത്രാത്സവത്തിന് കൊടിയിറങ്ങുന്നത്. 80 കഥാസിനിമകളും ഇരുപതോളം ഹ്രസ്വ ഡോക്യുമ​െൻററികളും പ്രദർശിപ്പിച്ചു. തൃശൂർ ചലച്ചിത്രകേന്ദ്രം, കോർപറേഷൻ, ജില്ല പഞ്ചായത്ത്, കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റി ഫെഡറേഷൻ, കെ. ഡബ്ല്യു. ജോസഫ് ട്രസ്റ്റ്, തൃശൂർ ബാനർജി മെമ്മോറിയൽ ക്ലബ്, തൃശൂർ പ്രസ് ക്ലബ്, സ​െൻറ് തോമസ് കോളജ് എന്നിവരുടെ സംഘാടനത്തിലായിരുന്നു മേള. ജാപ്പനീസ് സംവിധായിക നവോമി കവാസേയുടെ 'റേഡിയൻസ്', കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമക്കുള്ള പുരസ്കാരം ലഭിച്ച സ്വീഡിഷ് സിനിമ 'ദി സ്ക്വയർ', തിരുവനന്തപുരം ഐ.എഫ്.എഫ്.കെയിൽ ഉദ്ഘാടനചിത്രമായിരുന്ന ലബനൻ സിനിമ 'ഇൻസൽട്ട്', റഷ്യയിൽനിന്നുള്ള 'ലവ് ലസ്' തുടങ്ങിയ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചു. നിരവധി പുരസ്കാരങ്ങൾ നേടിയ ബാഷ് മുഹമ്മദി​െൻറ പ്രകാശൻ എന്ന ചിത്രത്തി​െൻറ കേരളത്തിലെ ആദ്യ പ്രദർശനവും നടന്നു. ബുധനാഴ്ച വൈകീട്ട് 5.30ന് ശ്രീ തിയറ്റർ കോംപ്ലക്സിൽ സമാപന സമ്മേളനം ഫെഡറേഷൻ ഒാഫ് ഫിലിം സൊസൈറ്റി കേരളം ചെയർമാൻ ചെലവൂർ വേണു ഉദ്ഘാടനം ചെയ്യും. തുടർന്ന് തുർക്കി സിനിമ 'സേർ'പ്രദർശിപ്പിക്കും. വൈകീട്ട് ആറിന് ബാനർജി ക്ലബ് ഒാഡിറ്റോറിയത്തിൽ മലയാള ചലച്ചിത്രം 'ടേക്ക് ഒാഫ്' പ്രദർശിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story