Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാഭവൻ മണി സ്​മരണയിൽ ...

കലാഭവൻ മണി സ്​മരണയിൽ രണ്ടാം ശ്രാദ്ധദിനം

text_fields
bookmark_border
ചാലക്കുടി: രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കലാഭവന്‍ മണിയെ അനുസ്മരിക്കാന്‍ ചാലക്കുടിയില്‍ വിവിധ പരിപാടികള്‍ അരങ്ങേറി. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണ​െൻറ നേതൃത്വത്തില്‍ കുന്നിശേരി രാമന്‍ സ്മാരക കലാഗൃഹത്തില്‍ രാവിലെ മുതല്‍ അനുസ്മരണം നടന്നു. ചാലക്കുടി നഗരസഭയുടെയും കലാഭവന്‍ മണി സ്മാരക ട്രസ്റ്റി​െൻറയും നേതൃത്വത്തില്‍ വൈകീട്ട് ചാലക്കുടി ടൗണ്‍ഹാള്‍ മൈതാനിയിലും അനുസ്മരണ പരിപാടി നടന്നു. മൂന്നാം വാര്‍ഡില്‍ കാസ്‌കേഡ് ക്ലബ് സംഘടിപ്പിച്ച മണിയുടെ പേരില്‍ സ്വപ്നവീട് നല്‍കുന്നതാണ് മറ്റൊന്ന്. കൂടാതെ, നഗരത്തിലെ പ്രധാന ജങ്ഷനുകളില്‍ മണിയുടെ ഛായാചിത്രത്തിന് മുന്നില്‍ ആരാധകര്‍ പുഷ്പാര്‍ച്ചന നടത്തി. ചരമവാര്‍ഷികം പ്രമാണിച്ച് രാവിലെ മുതല്‍ ആരാധകര്‍ പൂക്കളുമായി കുടീരത്തിലും പാഡിയിലും സംഘമായി എത്തി. നഗരസഭ ചെയര്‍പേഴ്‌സന്‍ ജയന്തി പ്രവീണ്‍കുമാറി​െൻറ നേതൃത്വത്തില്‍ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി. കഴിഞ്ഞ വര്‍ഷത്തെ പോലെ നഗരസഭ പരിപാടിയില്‍ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണ​െൻറ നേതൃത്വത്തില്‍ മണിയുടെ സുഹൃത്തുക്കളും ബന്ധുക്കളും പിതാവി​െൻറ സ്മാരകമായ കുന്നിശേരി രാമന്‍ സ്മാരക കലാഗൃഹത്തില്‍ അനുസ്മരണം നടത്തി. മണിയുടെ പ്രതിമയില്‍ പുഷ്പഹാരം അണിയിച്ച ശേഷം അനുസ്മരണപരിപാടി തുടങ്ങി. മണിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുടെ വേദിയായതിനാല്‍ ചടങ്ങുകള്‍ വൈകാരികമായിരുന്നു. മണിയുടെ ഓർമയില്‍ വിതുമ്പുകയും പൊട്ടിക്കരയുകയും ചെയ്യുന്നവരായിരുന്നു അധികവും. ചലച്ചിത്ര സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ ഹണി റോസ്, രാജമാണിക്യം, അറുമുഖന്‍ വെങ്കിടങ്ങ് തുടങ്ങിയവർ ഓർമകള്‍ പങ്കിട്ടു. മണിക്ക് വേണ്ടി പാട്ടുകള്‍ എഴുതിയവരെ ആദരിച്ചു. ചാലക്കുടി നഗരസഭയും കലാഭവന്‍ മണി സ്മാരക ട്രസ്റ്റും ചേര്‍ന്ന് മൂന്ന് ദിവസത്തെ ചിരസ്മരണ അനുസ്മരണ പരിപാടി നടത്തി. ഇതി​െൻറ ഭാഗമായി കലാഭവന്‍ മണി മെമ്മോറിയല്‍ ഇൻറര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. ടൗണ്‍ഹാള്‍ മൈതാനത്ത് അനുസ്മരണ സമ്മേളനം കലാഭവന്‍ മണി പുരസ്‌കാര ദാനം, കലാസന്ധ്യ എന്നിവ നടന്നു. മൂന്നാം വാര്‍ഡില്‍ കാസ്‌കേഡ് ക്ലബ് സംഘടിപ്പിച്ച സ്വപ്ന വീട് പദ്ധതിക്ക് ഫുട്ബാള്‍ താരങ്ങളായ ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയും തറക്കല്ലിട്ടു. നഗരസഭ ചെയര്‍പേഴ്‌സന്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍, ഡോ. സുമേഷ്, വാര്‍ഡംഗം ബീന ഡേവീസ്, ജോഷി മാളിയേക്കല്‍, ടി.എ. ജോണി, കാസ്‌കേഡ് ക്ലബ് പ്രസിഡൻറ് വിനു, സെക്രട്ടറി ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല വോളി: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജേതാക്കൾ ചാലക്കുടി: കായിക മത്സരങ്ങളിലൂടെ ലഹരി വിരുദ്ധ സന്ദേശം യുവതലമുറയിൽ എത്തിക്കാനായി സംസ്ഥാന ലഹരി വർജന മിഷനായ വിമുക്തിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ല വോളിബാൾ ടൂർണമ​െൻറ് സമാപിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജേതാക്കളായി. ചാലക്കുടി വോളി ക്ലബിന് രണ്ടാം സ്ഥാനവും ചെന്ത്രാപ്പിന്നി എസ്.എൻ.എസ് ക്ലബിന് മൂന്നാം സ്ഥാനവും ലഭിച്ചു. സമാപന സമ്മേളനം ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ ടി.വി. റാഫേൽ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ഷാനവാസ്, രാജ്യാന്തര ഫുട്ബാൾ പരിശീലകൻ ടി.കെ. ചാത്തുണ്ണി, പനമ്പിള്ളി രാഘവ മേനോൻ, വർഗീസ് ആൻറണി, നഗരസഭ ഉപാധ്യക്ഷൻ വിൻസൻറ് പാണാട്ടുപറമ്പിൽ, വി.ഒ. പൈലപ്പൻ, ജോണി മേച്ചേരി, മേരി തോമസ്, പി.എൽ. ബിനുകുമാർ, ജോഷി ജോർജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story