Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യാജ അപ്പീൽ: പ്രതികളെ ...

വ്യാജ അപ്പീൽ: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും; അഞ്ചാംപ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു

text_fields
bookmark_border
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ബാലാവകാശ കമീഷേൻറതെന്ന പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ കേസിൽ റിമാൻഡിലുള്ള പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി സതികുമാർ, നൃത്താധ്യാപകരായ ചേര്‍പ്പ് പടിഞ്ഞാട്ടുമുറി കണ്ണത്തറ സൂരജ്, മാനന്തവാടി കുഴിനിലം വെങ്ങാച്ചുവീട്ടില്‍ ജോ ജോബിന്‍ ജോര്‍ജ്, കഴിഞ്ഞ ദിവസം കീഴടങ്ങിയ കോഴിക്കോട് സ്വദേശി വൈശാഖ് എന്നിവരാണ് റിമാൻഡിലുള്ളത്. കോഴിക്കോട് സ്വദേശിയും നൃത്താധ്യാപകനുമായ അഞ്ചാംപ്രതി മുനീർ ഒളിവിലാണ്. ഇയാൾക്ക് വേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അന്വേഷണസംഘം പറഞ്ഞു. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നാലാംപ്രതി വൈശാഖി​െൻറ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് തിങ്കളാഴ്ച ഇയാൾ കോടതിയിൽ കീഴടങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story