Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:11 AM IST Updated On
date_range 7 March 2018 11:11 AM ISTഎരുമപ്പെട്ടി പഞ്ചായത്ത് ബജറ്റ്
text_fieldsbookmark_border
എരുമപ്പെട്ടി: 'ഭവന രഹിത ഹരിത ശുചിത്വ പഞ്ചായത്ത്' എന്ന സന്ദേശമുയർത്തി പഞ്ചായത്ത് 2018-'-19 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻ കുട്ടി അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ അധ്യക്ഷത വഹിച്ചു. പാർപ്പിട മേഖലക്ക് 96 ലക്ഷം, കാർഷിക മേഖലക്ക് 58 ലക്ഷം, മൃഗ സംരക്ഷണ-62 ലക്ഷം, കുടിവെള്ള പദ്ധതിക്ക്- 85 ലക്ഷം, റോഡ് വികസനം- രണ്ടരകോടി, ദാരിദ്ര്യ ലഘൂകരണത്തിനായി 2.69 കോടി, വയോജന ഭിന്നശേഷി വിഭാഗത്തിന് 35,85,000 രൂപയും ബജറ്റിൽ നീക്കിവെച്ചു. പട്ടികജാതി വിഭാഗത്തിന് 55,60,000 രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ബജറ്റ് ചർച്ചയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ.കെ. കബീർ, പ്രീതി സതീഷ്, കുമാരി ഷൈല, പഞ്ചായത്തംഗങ്ങളായ കെ.വി. രാജശേഖരൻ, സുരേഷ് നാലുപുരയ്ക്കൽ, സി.എ. ജോസഫ് എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ടി.പി. കുര്യൻ സ്വാഗതവും അസി. സെക്രട്ടറി വി. വൃന്ദ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story