Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:14 AM IST Updated On
date_range 6 March 2018 11:14 AM ISTകൊലപാതക രാഷ്ട്രീയം അവസാനിക്കണമെങ്കിൽ സി.പി.എം തീരുമാനിക്കണം ^കെ.പി.എ. മജീദ്
text_fieldsbookmark_border
കൊലപാതക രാഷ്ട്രീയം അവസാനിക്കണമെങ്കിൽ സി.പി.എം തീരുമാനിക്കണം -കെ.പി.എ. മജീദ് തൃശൂര്‍: കൊലപാതക രാഷ്ര്ടീയം അവസാനിക്കണമെങ്കില്‍ സി.പി.എമ്മും പിണറായി വിജയനും തീരുമാനിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. യു.ഡി.എഫ് തൃശൂര്‍ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാപ്പകല്‍ സമരം കോർപറേഷന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഏത് രാഷ്ര്ടീയ കൊലപാതകം നടന്നാലും ഒരു ഭാഗത്ത് സി.പി.എമ്മാണ്. കുറ്റം ചെയ്തവരും ഗൂഢാലോചനക്കാരും കുടുങ്ങുമെന്ന ഭയമാണ് സി.ബി.ഐ അന്വേഷണം വേണ്ടെന്ന് പറയാൻ കാരണം. ഫാഷിസ്റ്റ് രാഷ്ര്ടീയത്തെ പ്രതിരോധിക്കാന്‍ ജനാധിപത്യ ശക്തികള്‍ ഒന്നിച്ചുനില്‍ക്കേണ്ട ഘട്ടമാണിത്. രാജ്യത്തെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെയും സ്വത്തിനും ജീവനും സംരക്ഷണം നല്‍കാത്ത പിണറായി സര്‍ക്കാറിനെതിരെയും ജനവികാരം ഉയര്‍ന്നുവരണമെന്ന് മജീദ് പറഞ്ഞു. ജോസ് കാട്ടൂക്കാരന്‍ അധ്യക്ഷത വഹിച്ചു. ഐ.പി. പോള്‍, രാജന്‍ പല്ലന്‍, ടി.വി. ചന്ദ്രമോഹനന്‍, ലീഗ് ജില്ല സെക്രട്ടറിമാരായ എം.എ. റഷീദ്, പി.എ. ഷാഹുല്‍ഹമീദ്, ലീഗ് നിയോകമണ്ഡലം പ്രസിഡൻറ് ആര്‍.കെ. മുഹമ്മദ്, സെക്രട്ടറി സുല്‍ത്താന്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ നടക്കുന്ന സമരം ചൊവ്വാഴ്ച രാവിലെ അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story