Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:14 AM IST Updated On
date_range 6 March 2018 11:14 AM ISTനഴ്സുമാർ കൂട്ട അവധി പ്രതിഷേധം പിൻവലിച്ചു
text_fieldsbookmark_border
തൃശൂര്‍: നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മധ്യസ്ഥത വഹിക്കാമെന്ന ഹൈകോടതി വാഗ്ദാനത്തിെൻറ പശ്ചാത്തലത്തിൽ യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ നേതൃത്വത്തിൽ സംസ്ഥാനത്തെ 62,000 നഴ്സുമാർ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന കൂട്ട അവധിയെടുക്കൽ പ്രതിഷേധം പിൻവലിച്ചു. അതേസമയം, ശമ്പള പരിഷ്കരണവും ചേർത്തല കെ.വി.എം ആശുപത്രി സമരം തീർപ്പാക്കണമെന്ന ആവശ്യത്തിന്മേലുള്ള സമരവും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിങ്കളാഴ്ച നടന്ന ആദ്യ ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാെണന്ന് പ്രസിഡൻറ് ജാസ്മിന്‍ഷായും ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്യുതനും അറിയിച്ചു. സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ ഗ്രേഡ് തിരിച്ച് അടിസ്ഥാന ശമ്പളം 20,000 രൂപയായി നല്‍കണമെന്ന നിർദേശം ഹൈകോടതിയില്‍നിന്ന് പുറപ്പെടുവിക്കാമെന്നാണ് കോടതി നിയോഗിച്ച കമീഷന്‍ അറിയിച്ചത്. ഇതിലേക്ക് ഗ്രേഡ് തിരിച്ചുള്ള പട്ടിക ഉടൻ യു.എന്‍.എയും നല്‍കും. അടുത്ത തിങ്കളാഴ്ചയോടെ ഇതുസംബന്ധിച്ച നിര്‍ദേശം ഉണ്ടായേക്കും. എന്നാൽ, നിര്‍ദേശമെന്നത് ഉത്തരവായി പുറപ്പെടുവിക്കാനുള്ള നിയമപരമായ ഇടപെടല്‍ യു.എന്‍.എയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഇരുവരും പറഞ്ഞു. മാര്‍ച്ച് 31നകം ശമ്പള പരിഷ്‌കരണ ഉത്തരവ് ഇറക്കുമെന്നും കെ.വി.എം വിഷയത്തില്‍ ഇടപെടുമെന്നും മുഖ്യമന്ത്രി ഉറപ്പിച്ച് പറഞ്ഞതിെൻറ കൂടി സാഹചര്യത്തിൽ കൂട്ട അവധി പിന്‍വലിച്ചു. 31ന് പ്രഖ്യാപനം വരുന്നത് വരെ പണിമുടക്കാതെയും രോഗികളെ പ്രയാസപ്പെടുത്താതെയും പ്രക്ഷോഭം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story