Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:14 AM IST Updated On
date_range 6 March 2018 11:14 AM ISTരാഷ്ട്രപതി സ്‌കൗട്ട് പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ല
text_fieldsbookmark_border
തൃശൂർ: എസ്.എസ്.എൽ.സി പരീക്ഷക്ക് രണ്ട് ദിവസം മാത്രം ശേഷിക്കേ രാഷ്ട്രപതി സ്‌കൗട്ട് പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിച്ചില്ല. പരീക്ഷയിലെ ഗ്രേസ് മാർക്ക് നിശ്ചയിക്കേണ്ടത് ഈ പരീക്ഷ ഫലമാണ്. സ്കൗട്ടിങ്ങിലെ പരമോന്നതമായ രാഷ്ട്രപതി അവാർഡ്, ഗവർണർ നൽകുന്ന രാജ്യപുരസ്കാർ എന്നിവക്ക് വിദ്യാർഥികൾക്ക് എസ്.എസ്.എല്‍.സിക്ക് യഥാക്രമം 49, 24 വീതം മാർക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും.1961ലാണ് രാഷ്ട്രപതി സ്കൗട്ട്/ഗൈഡ് അവാർഡുകൾ നൽകിത്തുടങ്ങിയത്. കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിലായി സംസ്ഥാനത്തിെൻറ വിവിധ കേന്ദ്രങ്ങളിലായാണ് സ്കൗട്ട്/ഗൈഡ് പരീക്ഷകൾ നടന്നത്. സംസ്ഥാനത്തെ സ്‌കൗട്ട് ചരിത്രത്തില്‍ ആദ്യമായാണ് കൂട്ടത്തോല്‍വി നേരിട്ട കഴിഞ്ഞ വർഷത്തിെൻറ അനുഭവത്തിൽ കരുതലോടെയായിരുന്നു ഇത്തവണത്തെ പരീക്ഷ നടന്നത്. ആയിരത്തോളം പേരാണ് പരീക്ഷയെഴുതിയത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പേർ രാഷ്ട്രപതി പരീക്ഷയിൽ പങ്കെടുക്കുന്നതും കേരളത്തിൽ നിന്നാണ്. കേന്ദ്രസർക്കാർ കേരള സ്കൗട്ട് അസോസിയേഷനുമായി സഹകരിച്ചാണ് പരീക്ഷ നടത്തുക. ഇതിെൻറ ഫലം ഡൽഹിയിൽ നിന്നും അറിയിക്കുകയാണ് പതിവ്. സാധാരണ ഫെബ്രുവരിയോടെ ഫലം പ്രഖ്യാപിക്കാറുണ്ടെന്നിരിക്കെ, ഇപ്പോൾ മാർച്ച് പകുതിയോടടുത്തിട്ടും ഫലം തയാറായിട്ടില്ല. എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് ലഭിക്കുന്ന മാർക്കിനൊപ്പം ഗ്രേസ് മാർക്ക് കൂടി അനുവദിക്കണമെങ്കിൽ സ്കൗട്ട് പരീക്ഷാഫലം ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story