Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:09 AM IST Updated On
date_range 6 March 2018 11:09 AM ISTഫണ്ട് ചെലവിട്ടത് അനധികൃതമെന്ന്: മാള സർക്കാർ ആശുപത്രി വികസന സമിതി യോഗം അലസി
text_fieldsbookmark_border
മാള: കെ. കരുണാകരന്‍ സ്മാരക മാള കമ്യൂണിറ്റി ഹെല്‍ത്ത് സെൻററിലെ ആശുപത്രി വികസന സമിതി (എച്ച്.എം.സി) യോഗം അലസിപ്പിരിഞ്ഞു. ആശുപത്രി വികസന സമിതിയുടെ അനുമതി ഇല്ലാതെ സൂപ്രണ്ട് തന്നിഷ്ടപ്രകാരം ഫണ്ട് ചെലവഴിച്ചതിലും സര്‍ക്കാറില്‍ നിന്നനുവദിച്ച ഫണ്ടിനെക്കുറിച്ച് മറ്റാരോടും പറയാത്തതിലുമുള്ള പ്രതിഷേധമാണ് യോഗം അലസിപ്പിരിയാന്‍ കാരണമെന്ന് അംഗങ്ങൾ പറഞ്ഞു. ആശുപത്രിയുടെ വിവിധാവശ്യങ്ങള്‍ക്കായി സർക്കാറില്‍നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിച്ചത് ആശുപത്രി വികസന സമിതിയിലെ ആരെയും അറിയിച്ചില്ലെന്നാണ് ആരോപണം. ആശുപത്രി സൂപ്രണ്ട് കൂടിയാലോചനയില്ലാതെ തുകയുടെ പകുതിയിലധികം വിനിയോഗിച്ചതെന്നാണ് ആരോപണം. ഇത്തരത്തില്‍ വിനിയോഗിച്ചതായുള്ള രേഖകളാണ് എച്ച്.എം.സി യോഗത്തില്‍ ഹാജരാക്കിയത്. പ്രസുകളുടെ പേരിൽ ക്വട്ടേഷനുകൾ യോഗത്തില്‍ വച്ചിരുന്നു. യോഗത്തില്‍ വെക്കുന്നതിനും ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയുടെ ചുമതലക്കാരായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിെൻറ പക്കല്‍ ഒപ്പിടാനെത്തിച്ചിരുന്നു. എന്നാല്‍ അസ്വാഭാവികത തോന്നിയ പ്രസിഡൻറ് എച്ച്.എം.സി യോഗത്തില്‍ സമര്‍പ്പിച്ച ശേഷം ഒപ്പിടാമെന്ന് പറഞ്ഞിരുന്നു. ബള്‍ബ് മാറ്റിയെന്നും മറ്റും പറഞ്ഞാണ് ബില്ലുകളും വൗച്ചറുകളും യോഗത്തില്‍ സമര്‍പ്പിച്ചതെന്നാണ് ആക്ഷേപം. സൂപ്രണ്ടിെൻറ ഭാഗത്ത് നിന്നും ഇത്തരം വീഴ്ചകൾ നിരന്തരം ഉണ്ടാകുന്നതായി അംഗങ്ങൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story