Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:09 AM IST Updated On
date_range 6 March 2018 11:09 AM ISTകൊരട്ടിയില്‍ സര്‍വിസ് റോഡ് നിർമിക്കാത്തത് പൊലീസിന് തലവേദനയാകുന്നു
text_fieldsbookmark_border
കൊരട്ടി: ദേശീയപാത കൊരട്ടി മേഖലയില്‍ സര്‍വിസ് റോഡ് പൂര്‍ത്തിയാക്കാത്തത് കൊരട്ടി പൊലീസിെൻറ രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നു. അപകട സ്ഥലത്തെത്താൻ പൊലീസും സന്നാഹങ്ങളും പാടുപെടുകയാണ്. വൈഗൈ ത്രെഡ്‌സ് കഴിഞ്ഞാല്‍ തിരക്കേറിയ ദേശീയപാതയില്‍ തെക്കോട്ട് കുറേ ദൂരം ഇരുവശത്തും ഇനിയും സര്‍വിസ് റോഡ് നിര്‍മിച്ചിട്ടില്ല. ആവശ്യമായ സ്ഥലം ഇവിടെ ഉണ്ടെങ്കിലും അധികൃതർ നിർമാണത്തിന് നടപടിയെടുത്തിട്ടില്ല. കൊരട്ടി പൊലീസ് സ്റ്റേഷന്‍ മുതല്‍ പെരുമ്പി ജങ്ഷന്‍ വരെയുള്ള ഭാഗം പൊതുവേ അപകടമേഖലയാണ്. റോഡില്‍ ചെറിയ വളവ് ഉള്ളതാണ് ഇവിടെ അപകടങ്ങള്‍ക്ക് പ്രധാന കാരണം. കാലങ്ങളായി ഈ മേഖലയില്‍ സ്ഥിരം അപകടങ്ങള്‍ സംഭവിക്കുകയും ആളുകള്‍ മരണപ്പെടുകയും ചെയ്യുന്നുണ്ട്. ഈ സമയത്ത് അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം എത്തേണ്ടത് കൊരട്ടി പൊലീസാണ്. എന്നാല്‍ അപകടമുണ്ടായാല്‍ ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടാകുന്നതോടെ പൊലീസിന് ഇവിടേക്കെത്താൻ പ്രയാസമാവുകയാണ്. ആംബുലന്‍സ്,ക്രെയിന്‍ സര്‍വിസ് എന്നിവയും തിരക്കിനിടയിലൂടെ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുകയാണ്. ദേശീയപാതയില്‍ കൊരട്ടി മേഖലയിലെ സര്‍വിസ് റോഡുകളുടെ പണി പലയിടത്തും സ്തംഭിച്ചിട്ട് വർഷങ്ങളായി. ചാലക്കുടിപ്പാലം കഴിഞ്ഞാല്‍ മുരിങ്ങൂര്‍ ഡിവൈന്‍ വരെ ഇരുവശത്തും സര്‍വിസ് റോഡ് ഇനിയും പണിതിട്ടില്ല. കൊരട്ടി ലത്തീന്‍ പള്ളി മുതല്‍ കൊരട്ടി ജങ്ഷന്‍ വരെയുള്ള ഭാഗത്തും സര്‍വിസ് റോഡ് നിര്‍മിച്ചിട്ടില്ല. നടപ്പാതപോലും പലയിടത്തുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story