Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാളക്കാർക്ക്...

മാളക്കാർക്ക് ഒഴിയാബാധയായി ജലനിധി നിർമാണം പൂര്‍ത്തീകരണത്തിന് പിറകെ റോഡ് പൊളിച്ചു

text_fields
bookmark_border
മാള: മാളക്കാർക്ക് ഒഴിയാബാധയായി മാറുകയാണ് ജലനിധി പദ്ധതി. റോഡ് തകർത്തിട്ടതുമൂലമുള്ള ദുരിതം തീർന്ന് ഒന്നാശ്വസിക്കും മുമ്പേ വീണ്ടും പൊളിക്കാൻ തുടങ്ങിയിരിക്കുകയാണ് അധികൃതർ. നിർമാണം പൂര്‍ത്തീകരിച്ച് മാസത്തിനകമാണ് വീണ്ടും പദ്ധതിയുടെ പേരിൽ റോഡ് തകർക്കുന്നത്. മാള - ആലുവ റോഡില്‍ കോട്ടമുറി ജങ്ഷന് സമീപത്താണ് റോഡ് പൊളിച്ചത്. ജലനിധി പദ്ധതിയുടെ വാല്‍വ് ശരിയാക്കാനെന്ന പേരിലാണ് നവീകരിച്ച റോഡ് പൊളിച്ചത്. ജലനിധി പദ്ധതിയുടെ പൈപ്പുകള്‍ പലയിടങ്ങളിലായി പൊട്ടുന്നതിന് പുറമെയാണ് വാല്‍വ് ശരിയാക്കാനായി റോഡ് പൊളിക്കുന്നത്. പണി കഴിഞ്ഞ ശേഷം നേരത്തെ പൊളിച്ചെടുത്ത ടാറിങ് പ്രതലം വെച്ച് നികത്തി പോകുകയായിരുന്നു പണിക്കാര്‍. വാഹനങ്ങള്‍ കയറിയിറങ്ങി ഈ ഭാഗമിപ്പോള്‍ താഴുകയും പൊളിയുകയുമാണ്. ഇതോടെ ഇവിടെ കുഴിയായി മാറും. വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ കുഴിയില്‍ ചാടുന്നതോടെ നിയന്ത്രണം വിട്ട് അപകടത്തിൽപെടാനുള്ള സാധ്യത ഏറെയാണ്. ഗുണമേന്മ തീരെ കുറഞ്ഞ പൈപ്പാണ് ജലനിധി പദ്ധതിക്കായി സ്ഥാപിച്ചിരിക്കുന്നത്. പൈപ്പുകള്‍ കൂട്ടിയോജിപ്പിച്ചിടത്തും ചോർച്ചയുണ്ട്. അഞ്ചുവര്‍ഷത്തെ ഗാരൻറിയോടെ പണിത ബി.എം ബി.സി റോഡുകളിലും പലയിടങ്ങളിലായി ഇത്തരം ചോർച്ചയുണ്ട്. റോഡ് ശരാശരി നാലടിയോളം പൊളിച്ചാണ് ഇത്തരം തകരാറുകള്‍ നന്നാക്കുന്നത്. ടാറിങ് കഴിഞ്ഞ് മാസങ്ങള്‍ക്കകം തന്നെ റോഡുകള്‍ പൊളിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story