Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:09 AM IST Updated On
date_range 6 March 2018 11:09 AM ISTചാപ്പാറയിൽ അനധികൃത പടക്കനിർമാണ കേന്ദ്രത്തിൽ പരിശോധന
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ചാപ്പാറയിൽ അനധികൃത പടക്കനിർമാണ കേന്ദ്രത്തിൽ പൊലീസ് പരിശോധന. പടക്കവും, വെടിമരുന്നും, നിർമാണ സാമഗ്രികളും പിടിച്ചെടുത്തു. ചാപ്പാറ െഎ.ടി.സിക്ക് സമീപം വടാവടത്ത് ഹംസയുടെ ഭാര്യ ജാസ്മിെൻറ (46) വീട് കേന്ദ്രീകരിച്ചാണ് പടക്ക നിർമാണം നടന്നിരുന്നത്. ഇവരെ അറസ്റ്റ് ചെയ്തു. 3,000 ത്തോളം പടക്കങ്ങളും അഞ്ച് കിലോ വെടിമരുന്നും പടക്കനിർമാണത്തിനുള്ള സാമഗ്രികളുമാണ് പിടിച്ചെടുത്തത്. വിഷു മുന്നിൽ കണ്ടാണ് പടക്കനിർമാണം നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. മൂന്നുമാസം മുമ്പ് പ്രദേശത്ത് പടക്കനിർമാണത്തിനിടെ അപകടത്തിൽ രണ്ടു സ്ത്രീകൾ മരിക്കുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം പ്രദേശത്തെ 12 ഓളം വീടുകൾ പൊലീസ് പരിശോധിച്ചിരുന്നു. അന്വേഷണത്തിനെത്തുന്നത് മനസ്സിലാക്കിയാൽ പടക്കനിർമാണ സാധനങ്ങൾ പുഴയിൽ ഒഴുക്കുക പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിഷു മുന്നിൽ കണ്ട് ഇനിയും അനധികൃത പടക്കനിർമാണങ്ങൾ നടക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. പരിശോധന തുടരുമെന്ന് സി.ഐ ബിജുകുമാർ അറിയിച്ചു. ചെറിയ തുകനൽകി കുടിൽ വ്യവസായം കണക്കെ സ്ഥലവാസികളെ ഉപയോഗപ്പെടുത്തി പടക്കം നിർമിക്കുന്ന മുഖ്യ വിൽപനകാരനെയും കേസിലുൾപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത വെടിമരുന്നുകൾ നിർവീര്യമാക്കാൻ തൃശൂർ ബോംബ് സ്ക്വാഡിന് കൈമാറും. നിർമാണ സാമഗ്രികൾ എത്തിച്ചു കൊടുത്തവരെ പറ്റിയും അന്വേഷണം നടത്തും. എസ്.ഐ കെ.ജെ. ജിനേഷ്, എ.എസ്.ഐ മുകുന്ദൻ, സരസപ്പൻ, മുഹമ്മദ് റാഫി, സജീഷ് കൃഷ്ണകുമാർ ,രാജൻ, അഭിലാഷ്, ഷീജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story