Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:02 AM IST Updated On
date_range 6 March 2018 11:02 AM ISTമദ്റസ കെട്ടിട നിർമാണത്തിെല ക്രമക്കേട്; കണക്ക് പരിശോധിക്കാൻ ഉത്തരവ്
text_fieldsbookmark_border
തൃപ്രയാർ: 2013ൽ അധികാരത്തിൽ വന്ന വലപ്പാട് പുത്തൻപള്ളി മഹല്ല് ഭരണസമിതി നടത്തിയ മദ്റസ കെട്ടിട നിർമാണത്തിെൻറ കണക്കുകൾ പരിശോധിക്കാൻ കേരള വഖഫ് ബോർഡ് ഉത്തരവിട്ടു. മഹല്ല് അംഗം പി.എ. മുഹമ്മദാലി അഭിഭാഷകനായ ഷാനവാസ് കാട്ടകത്ത് മുഖേന സമർപ്പിച്ച പരാതിയിലാണ് ബോർഡ് ഉത്തരവിട്ടത്. 12ക്ലാസ് മുറികൾ നിർമിക്കുമെന്ന് പറഞ്ഞതെങ്കിലും എട്ട് മുറികളാണ് നിർമിച്ചത്. ഗുണനിലവാരം കുറഞ്ഞ അസംസ്കൃതവസ്തുക്കൾ കൊണ്ടുണ്ടാക്കിയ കെട്ടിടം ദുർബലമാണ്. ഇതിന് 54 ലക്ഷം രൂപയാണ് കണക്കിൽ കാണിച്ചിരിക്കുന്നത്. വിശ്വാസികൾ നൽകിയ നിർമാണ വസ്തുക്കൾക്ക് രസീതില്ല, കണക്കുമില്ല. ഇവർ ഏറ്റെടുത്ത് നടത്തിയ പണിയും കണക്കിലില്ലെന്നും പരാതിയിൽ പറയുന്നു. ഒറ്റപ്പാടം - പൊയ്കപ്പാടം തോട് സംരക്ഷണ പ്രവൃത്തി തുടങ്ങി തൃപ്രയാർ: വലപ്പാട് പഞ്ചായത്തിലെ 17ാം വാർഡിലെ ഒറ്റപ്പാടം - പൊയ്കപ്പാടം തോട് സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങി. ബ്ലോക്ക്പഞ്ചായത്ത് കഴിമ്പ്രം ഡിവിഷനിലേക്ക് അനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തികൾ ചെയ്യുന്നത്. ബ്ലോക്ക്പഞ്ചായത്തംഗം കെ.ജെ. യദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ബിന്ദു രാജു അധ്യക്ഷത വഹിച്ചു. അടുത്ത സാമ്പത്തിക വർഷത്തെ ഫണ്ടുപയോഗിച്ച് പഞ്ചായത്തിെൻറയും ബ്ലോക്ക് പഞ്ചായത്തിെൻറയും സംയുക്തപദ്ധതിയായി തോടുകളുടെ സംരക്ഷണം പൂർത്തിയാക്കുമെന്ന് യദുകൃഷ്ണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story