Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:02 AM IST Updated On
date_range 6 March 2018 11:02 AM ISTൈവദേശിക കവിതകൾ ആസ്വാദകർക്ക് പകർന്ന് അന്താരാഷ്ട്ര കവിസംഗമം
text_fieldsbookmark_border
തൃശൂർ: ലോകത്തിെൻറ നാനാഭാഗങ്ങളിൽനിന്നുള്ള കവികൾ അവരുടെ ഭാഷയിൽ അവതരിപ്പിച്ച കവിതയും മലയാളം മൊഴിമാറ്റവും ചന്തംചാർത്തി അന്താരാഷ്ട്ര കവിസംഗമം അരങ്ങേറി. 'അതിര്‍ത്തികളുടെ വിലക്കുകളില്ലാത്ത സാഹിത്യം' എന്ന മുഖ്യപ്രമേയവുമായാണ് കേരള സാഹിത്യ അക്കാദമിയിൽ സംഗമം ഒരുക്കിയത്. അക്കാദമി അങ്കണം വിവിധ ജനസമൂഹങ്ങളുടെ സാംസ്‌കാരിക തനിമകളുടെ സംഗമവേദിയായി. പ്രാദേശിക ജനജീവിതത്തിെൻറ നൊമ്പരങ്ങളും രോഷങ്ങളും പങ്കുവെക്കുന്നതായിരുന്നു കവിതകള്‍. സംസ്‌കാരങ്ങളെ കവിതയിലൂടെ ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'കൃതി ഇൻറർനാഷനല്‍ ഫെസ്റ്റിവല്‍ ഓഫ് ബുക്‌സ് ആൻഡ് ഓതേഴ്സിെൻറ' ഭാഗമായി കവിസംഗമം ഒരുക്കിയത്. വാന്നി ബിയാന്‍കോനി (സ്വിറ്റ്‌സര്‍ലൻഡ്), സിയാന്‍ നോര്‍ത്തി (വെയില്‍സ്, യു.കെ.), മാര്‍ട്ടി സാലസ് (കാറ്റലോണിയ, സ്‌പെയിന്‍), അലക്‌സാൻഡ്ര ബുഹ്‌ലര്‍ (വെയില്‍സ്, യു.കെ.), സമ്പൂര്‍ണ ചാറ്റര്‍ജി (മുംബൈ) എന്നിവര്‍ കവിത അവതരിപ്പിച്ചു. അന്‍വര്‍ അലി, വി.എം. ഗിരിജ, പി. രാമന്‍, കെ.എം. പ്രമോദ് എന്നിവർ മൊഴിമാറ്റി ആലപിച്ചു. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. അതിഥികള്‍ക്ക് അദ്ദേഹം ഉപഹാരം നൽകി. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ അതിഥികളെ പരിചയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story