Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടൂക്കര മേൽപാലം: ജനകീയ...

വടൂക്കര മേൽപാലം: ജനകീയ സമര സമിതി രൂപവത്​കരിച്ചു

text_fields
bookmark_border
വടൂക്കര: വടൂക്കരയിൽ റെയിൽവേ മേൽപാലം നിർമിക്കണമെന്നാവശ്യപ്പെട്ട് വടൂക്കര സന്മാർഗ ദീപം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രക്ഷോഭം തുടങ്ങുന്നതിനായി സമര സമിതി രൂപവത്കരിച്ചു. മേൽപാലം യാഥാർഥ്യമാകുംവരെ പ്രക്ഷോഭം നടത്തും. വായനശാല ഹാളിൽ ഡിവിഷൻ കൗൺസിലർ പി.സി. ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് തിലകൻ കൈപ്പുഴ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഗ്രീഷ്മ അജയ്ഘോഷ്, സദാനന്ദൻ വാഴപ്പുള്ളി, മുൻ ജില്ല ജഡ്ജി പി.ഡി. സോമൻ, വടൂക്കര ലിറ്റിൽ ഫ്ലവർ ചർച്ച് വികാരി ഫാ. മാത്യു വെട്ടത്ത്, എം.ടി. ജോസ് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ടി.വി. സുനിൽ കുമാർ സ്വാഗതവും മുഹമ്മദ് ബാബു നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾക്കും അധികാരികൾക്കും നിവേദനം നൽകും. സമര സമിതി ചെയർപേഴ്സനായി ഡിവിഷൻ കൗൺസിലർ പി.സി. ജ്യോതി ലക്ഷ്മിയെയും ജന. കൺവീനറായി വായനശാല പ്രസിഡൻറിെനയും തിരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story