Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:50 AM IST Updated On
date_range 6 March 2018 10:50 AM ISTകക്കാട് മാതൃശിശു സംരക്ഷണ കേന്ദ്രം ഉടൻ തുറക്കും
text_fieldsbookmark_border
കുന്നംകുളം: കാലങ്ങളായി പൂട്ടിക്കിടന്ന കക്കാട് മാതൃശിശു സംരക്ഷണ കേന്ദ്രം തുറക്കാന്‍ നടപടിയാകുന്നു. മരുന്നുകളും ഫർണിച്ചറുകളും ഈ മാസം എത്തും. ഇതിനായി വാർഷിക പദ്ധതിയിൽ ഫണ്ട് വിനിയോഗിച്ചു. രണ്ട് തവണ ഡോക്ടര്‍മാരും നഴ്‌സുമാരുമെത്തി ഇവിടെ പരിശോധന നടത്തും. മാതൃശിശു സംരക്ഷണ കേന്ദ്രത്തിെൻറ കെട്ടിടം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്. മരുന്നും അവ സൂക്ഷിക്കാന്‍ ഫര്‍ണിച്ചറുകളുമില്ലാത്തത് കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കുന്നതിന് തടസ്സമായി. കൗൺസിലർ പി.കെ. ബിനീഷിെൻറ ഇടപെടലിനെ തുടര്‍ന്നാണ് ഈ സാമ്പത്തിക വര്‍ഷം രണ്ട് ലക്ഷം രൂപ ഇതിനായി അനുവദിച്ചത്. കേന്ദ്രത്തിെൻറ പ്രവർത്തനം ആരംഭിക്കുന്നതോടെ നഗരസഭയിലെ ജനന മരണ രജിസ്‌ട്രേഷന്‍ വിഭാഗത്തിലുള്ള ജീവനക്കാരിയെ ഇവിടേക്ക് മാറ്റാനും ധാരണയായി. കക്കാട് ഉൾപ്പെടെ മേഖലയിൽ അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടം ഉപയോഗിക്കാതിരുന്നതോടെയാണ് ഉപയോഗശൂന്യമായത്. ഇതോടെ അനാശാസ്യ പ്രവർത്തനവും മദ്യപൻമാരുടെ കേന്ദ്രവുമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story