Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:50 AM IST Updated On
date_range 6 March 2018 10:50 AM ISTയു.ഡി.എഫിെൻറ മുഖ്യശത്രുക്കള്‍ ബി.ജെ.പിയും സി.പി.എമ്മും ^ ടി.എന്‍.പ്രതാപന്‍
text_fieldsbookmark_border
യു.ഡി.എഫിെൻറ മുഖ്യശത്രുക്കള്‍ ബി.ജെ.പിയും സി.പി.എമ്മും - ടി.എന്‍.പ്രതാപന്‍ ചാവക്കാട്: യു.ഡി.എഫിെൻറ മുഖ്യശത്രുക്കള്‍ ബി.ജെ.പിയും സി.പി.എമ്മുമാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ പറഞ്ഞു. ദേശീയ തലത്തിൽ ബി.ജെ.പി, ആര്‍.എസ്.എസ്, സംഘ്പരിവാര്‍ ശക്തികൾ വര്‍ഗീയ ഫാഷിസം ജനങ്ങളിൽ അടിച്ചേല്‍പിച്ച് രാജ്യത്തിെൻറ സംസ്‌കാരവും പൈതൃകവും കളങ്കപ്പെടുത്തുമ്പോൾ കേരളത്തിൽ സി.പി.എം രാഷ്ട്രീയ ഫാഷിസം അടിച്ചേല്‍പിക്കുകയാണ്. സി.പി.എം ഭരണകൂട ഭീകരതക്കെതിരെ യു.ഡി.എഫ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി നടത്തുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സി.പി.എമ്മിെൻറ ഭരണകൂട ഭീകരതയാണ് നടക്കുന്നത്. ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിടാതിരിക്കാൻ സർക്കാർ ശ്രമിക്കുന്നത് കൊലപാതകത്തിൽ സി.പി.എം നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നുള്ളതുകൊണ്ടാണെന്ന് പ്രതാപൻ ആരോപിച്ചു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ആര്‍.വി. അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, പി.കെ. അബൂബക്കര്‍ ഹാജി, എ.എം. അലാവുദ്ദീന്‍, കെ.ഡി. വീരമണി, എം.വി. ഹൈദരലി, പി. യതീന്ദ്രദാസ്, കെ. നവാസ്, എ.കെ. അബ്ദുല്‍ കരീം, വി.കെ. ഫസലുല്‍ അലി, കെ.വി. ഷാനവാസ്, മന്ദലാംകുന്ന് മുഹമ്മദുണ്ണി, കെ.പി. ഉമ്മര്‍, ഹസീന താജുദ്ദീന്‍, കെ. ഇര്‍ഷാദ് ചേറ്റുവ, ആേൻറാ തോമസ്, തെക്കരകത്ത് കരീം ഹാജി, ജലീല്‍ വലിയകത്ത്, വി.കെ. ഷാഹുഹാജി, ഫൈസല്‍ ചാലില്‍, കെ.വി. അബ്ദുൽ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. സമരം ചൊവ്വാഴ്ച്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story