Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:50 AM IST Updated On
date_range 6 March 2018 10:50 AM ISTവീട്ടമ്മയെ ഉപദ്രവിച്ച യുവാവ് പിടിയിൽ
text_fieldsbookmark_border
കുന്നംകുളം: സ്റ്റാൻഡിൽ ബസ് കാത്തുനിന്ന വീട്ടമ്മയായ യുവതിയെ ഉപദ്രവിച്ച യുവാവ് പിടിയിൽ. കുന്നംകുളം തെക്കേക്കര ജിജുവിനെയാണ് (39) പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. യുവതി ബഹളം വെച്ചതോടെ സ്റ്റാൻഡിലുണ്ടായിരുന്ന വിദ്യാർഥികളും മറ്റു യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതി മദ്യലഹരിയിലായിരുെന്നന്ന് പൊലീസ് പറഞ്ഞു. കിഴങ്ങുവർഗ ഇടവിള കൃഷി പദ്ധതിക്ക് തുടക്കം കേച്ചേരി: ചൂണ്ടൽ പഞ്ചായത്തിലെ ഭിന്നശേഷിയുള്ളവരുടെ കൂട്ടായ്മയായ 'ഉദയം'നടത്തുന്ന കൃഷിക്ക് പ്രോത്സാഹനം നൽകുന്നതിെൻറ ഭാഗമായി കിഴങ്ങുവർഗ ഇടവിള കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി ചേനകൾ നൽകി. പട്ടിക്കരയിലെ തരിശായി കിടന്ന ഒരേക്കർ സ്ഥലത്താണ് ഉദയം കൃഷി നടത്തുന്നത്. നാല് മാസം മുമ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തിയാണ് ഇവിടം കൃഷിയോഗ്യമാക്കിയത്. കൃഷിഭവനിൽ നിന്ന് നൽകിയ 250 ടിഷ്യൂകൾച്ചർ നേത്ര വാഴതൈകൾ ഇവിടെ നട്ടിരുന്നു. ഇതിന് ഇടയിലാണ് ചേന കൃഷി. പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. കരീം നടീൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം യു.വി. ജമാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് രേഖ സുനിൽ, പഞ്ചായത്തംഗങ്ങളായ മുഹമ്മദ് ഷാഫി, പി.കെ. സുഗതൻ, വി.സി. സിനി, ഷീബ ജയപ്രകാശ്, ഷാൻറി ജോസ്, സ്റ്റെല്ല ജോസ്, കൃഷി ഓഫിസർ സുമേഷ്, കൃഷി അസിസ്റ്റൻറ് ജിതിൻ, തൊഴിലുറപ്പ് ഓവർസിയർമാരായ കെ.വി. രമേഷ്, എം.എം. മുഹ്സിൻ, തൊഴിലുറപ്പ് മേറ്റ് ഷീല സുരേഷ് എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story