Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:59 AM IST Updated On
date_range 5 March 2018 10:59 AM ISTസമാന്തര സിനിമകള്‍ നിലനില്‍ക്കാൻ സമാന്തര പ്രദര്‍ശനങ്ങള്‍ വേണം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: സമാന്തര സിനിമകളുടെ നിലനിൽപ് പ്രേക്ഷകരുടെ സജീവ ഇടപെടലുകളാണെന്നും ചലച്ചിത്ര സൊസൈറ്റികൾ മൂലധന പങ്കാളിത്തപരമായി സിനിമയില്‍ സഹകരിക്കണമെന്നും സംവിധായകൻ പ്രിയനന്ദനന്‍. സമാന്തര സിനിമകള്‍ നിലനില്‍ക്കണമെങ്കില്‍ സമാന്തര സിനിമ പ്രദര്‍ശനങ്ങള്‍ കൂടി സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രോത്സവത്തിെൻറ ഭാഗമായി 'സമാന്തര സിനിമയും ഫിലിം സൊസൈറ്റികളുടെ സമകാലവും' എന്ന വിഷയത്തില്‍ നടന്ന ഒാപൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.കെ. ജോസഫ്, എം.ആർ. രാജേഷ്, പ്രഫ. യാക്കോബ് തോമസ്, പ്രതാപ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പി.എന്‍. ഗോപീകൃഷണന്‍ മോഡറേറ്ററായിരുന്നു. വൈകീട്ട് ഫെസ്റ്റിവെല്‍ അങ്കണത്തില്‍ സാംസ്കാരിക പരിപാടികളുടെ ഭാഗമായി 'കണ്‍-ഫ്യൂഷന്‍ നിയോ ക്ലാസിക് ബാൻറ്' കൊടുങ്ങല്ലൂര്‍ തരംഗ് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story