Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:59 AM IST Updated On
date_range 5 March 2018 10:59 AM ISTതൃപ്രയാറിൽ രണ്ട് അപകടത്തിൽ നാലുപേർക്ക് പരിക്ക്
text_fieldsbookmark_border
തൃപ്രയാർ: ഞായറാഴ്ച രാത്രി തൃപ്രയാറിലുണ്ടായ രണ്ട് വ്യത്യസ്ത അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ദേശീയപാത 17ൽ ബസ്സ്റ്റാൻഡിന് വടക്ക് കാറിടിച്ച് ബൈക്ക് യാത്രക്കാരനായ കാഞ്ഞാണി കൊണ്ട്രപ്പശ്ശേരി പ്രേംനരേഷിന് (62) പരിക്കേറ്റു. ഇയാളെ ആക്റ്റ് പ്രവർത്തകർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8.15നാണ് അപകടം. ടെമ്പിൾ റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ചാഴൂർ സ്വദേശികളായ താനിക്കൽ ആഷിക് (20), തണ്ടാശ്ശേരി ജിഷോർ (21), തൃപ്രയാർ സ്വദേശി വിൻസെൻറ് (45) എന്നിവർക്ക് പരിക്കേറ്റു. ഇവരെ സേവ് ആൻഡ് സെക്യുർ, കരയാ മുട്ടം വിവേകാനന്ദ സേവ കേന്ദ്രം എന്നിവയിലെ പ്രവർത്തകർ ചേർന്ന് എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 8.30നാണ് അപകടം. ബൈക്ക് തെന്നി ഓട്ടോറിക്ഷയിലും ഇടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story