Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:59 AM IST Updated On
date_range 5 March 2018 10:59 AM ISTആക്രമണ രാഷ്്ട്രീയത്തിനെതിരെ പ്രതിഷേധ സദസ്സ്
text_fieldsbookmark_border
ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി ആക്രമണ രാഷ്ട്രീയത്തിനും ചുവപ്പ് ഭീകരതക്കുമെതിരെ മാപ്രാണം സെൻററില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് കെ.പി.സി.സി ജന. സെക്രട്ടറി എം.പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് ജോഫി പോള്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ശോഭ സുബിൻ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി ആേൻറാ പെരുമ്പുളളി, നഗരസഭ ചെയര്‍പേഴ്‌സൻ നിമ്യ ഷിജു, ഇരിങ്ങാലക്കുട കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ടി.വി. ചാര്‍ളി, പൊറത്തിശ്ശേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് ബൈജു കുറ്റിക്കാടന്‍, എം.ആര്‍. ഷാജു, ടി. ചന്ദ്രശേഖരന്‍, കെ.സി. ജെയിംസ്, പി.എ. ഷഹീര്‍, സന്തോഷ് വില്ലടം, പി.എന്‍. സുരേഷ്, കെ.എം. ഷാനാവാസ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story