Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:56 AM IST Updated On
date_range 5 March 2018 10:56 AM ISTപച്ചക്കറി വിത്ത് വിതരണം
text_fieldsbookmark_border
ഏങ്ങണ്ടിയൂർ: അഞ്ചാം വാർഡ് ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ പേർക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഉദയ് തോട്ടപ്പുള്ളി മുൻ പഞ്ചായത്ത് പ്രസിഡൻറായിരുന്ന വി.വി. മോഹൻദാസിന് വിത്ത് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. അഞ്ചാം വാർഡ് അംഗം ഒ.കെ. പ്രൈസൺ, വാർഡ് വികസന സമിതി കൺവീനർ മംഗളാനന്ദൻ വൈക്കാട്ടിൽ, പഞ്ചായത്ത് ഉദ്യോഗസ്ഥൻ പി.പി. പ്രമോദ് എന്നിവർ സംസാരിച്ചു. അഞ്ചാം വാർഡിലെ പുളിഞ്ചോട് പി.വൈ.സി സെൻററിലെ പൊതുകിണർ ഈ വർഷം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story