Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:56 AM IST Updated On
date_range 5 March 2018 10:56 AM ISTപഞ്ചായത്തംഗം ഇനി ഓൺ ലൈനിൽ
text_fieldsbookmark_border
അന്നമനട: പഞ്ചായത്തംഗത്തിനോട് ഇനി കുടുംബങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ പരാതി അറിയിക്കാം. വാർഡുമായി ബന്ധപ്പെട്ട അറിയിപ്പുകളും ഇനി ഗ്രൂപ്പിൽ ലഭിക്കും. അന്നമനട പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം ശ്രീദേവി വിജുവാണ് വാർഡിലെ കുടുംബങ്ങളുമായുള്ള ബന്ധം ഓൺലൈനായും നിലനിർത്താൻ ഗ്രൂപ്പുണ്ടാക്കിയത്. ഒരു വീട്ടിൽനിന്ന് ഒരാളെ വീതം ഉൾപ്പെടുത്തിയാണ് വാട്സ്ആപ്പ് ഗ്രൂപ്പിന് തുടക്കമിട്ടത്. വാർഡിലെ കുടുംബങ്ങളുമായി നിരന്തര ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യമെന്ന് ശ്രീദേവി പറഞ്ഞു. വാർഡിലെ എല്ലാ കുടുംബങ്ങള്‍ക്കും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കും. ഗ്രാമസഭ യോഗത്തിലാണ് ശ്രീദേവി ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്. പദ്ധതിയെക്കുറിച്ചും വാര്‍ഡിലെ എല്ലാ കുടുംബങ്ങളേയും ഉള്‍പ്പെടുത്തി തുടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ചും അവർ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ടൈറ്റസ് പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡൻറ് കെ.കെ. രവി നമ്പൂതിരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര ദിവാകരന്‍ സംസാരിച്ചു സെൻറ് തെരേസാസിൽ കോളജ് ഡേ മാള: കോട്ടക്കൽ സെൻറ് തെരേസാസ് ആർട്ട്സ് ആൻഡ് സയൻസ് കോളജ് ഡേ വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.ടി. തോമസ് അധ്യക്ഷത വഹിച്ചു. ലോക മലയാളി ഫെഡറേഷൻ 2018 ലെ എക്കൺ വുമൺ ആയി തെരഞ്ഞെടുത്ത മൗത്ത് ആൻഡ് ഫൂട്ട് ചിത്രകാരി സ്വപ്ന അഗസ്റ്റിൻ മുഖ്യാതിഥിയായി. വൈസ് പ്രിൻസിപ്പൽ ഫാ. ആൻറണി മണ്ണുമ്മൽ സമ്മാനദാനം നടത്തി. കോളജ് മാനേജർ ഫാ. ഷാജു, പി.ടി.എ വൈസ് പ്രസിഡൻറ് ബിനി ഭാസി, കോളജ് യൂനിയൻ ചെയർമാൻ ബെനഡിക്റ്റ് ബാബു, സെക്രട്ടറി ടി.പി. റോബിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story