Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:54 AM IST Updated On
date_range 5 March 2018 10:54 AM IST'നയങ്ങളിൽ യോജിക്കാത്ത മുന്നണികൾക്ക് ഫാഷിസത്തെ തകർക്കാനാവില്ല'
text_fieldsbookmark_border
തൃശൂർ: ആശയപരമായും നയപരമായും യോജിക്കാനാവാത്ത െഎക്യമുന്നണികൾക്ക് വർഗീയ ഫാഷിസ്റ്റ് ശക്തികളെ ചെറുക്കാനാവില്ലെന്ന് കോഴിക്കോട് കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ പറഞ്ഞു. എൻ.ജി.ഒ യൂനിയൻ ജില്ല സമ്മേളനത്തിൽ 'വർത്തമാനകാല ഇന്ത്യ-പ്രതിസന്ധിയും പ്രതിരോധവും'എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങാത്ത മുതലാളിത്ത വർഗീയതയെ ചെറുക്കാൻ വ്യക്തമായ ചരിത്ര ബോധമുള്ള ഒരു സമൂഹത്തിനും ആ സമൂഹത്തോടൊപ്പം വളരുന്ന ജനോന്മുഖ സിവിൽ സർവിസിനും മാത്രമേ കഴിയൂ. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന കൊളോണിയൽ തന്ത്രത്തിെൻറ പുതിയ പതിപ്പാണ് േഗാവധ നിരോധനമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി പി. ജോയ്, സെക്രേട്ടറിയറ്റംഗം പി.എസ്. രഘുനാഥ് എന്നിവർ സംസാരിച്ചു. സുഹൃദ് സമ്മേളനം സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.എസ്. നാരായണൻ കുട്ടി അധ്യക്ഷത വഹിച്ചു. സിവിൽ സർവിസ് സേവനോന്മുഖവും ജനപക്ഷവുമാക്കാൻ എല്ലാ ജീവനക്കാരും അണിചേരണമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, വനിത ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്നീ പ്രമേയങ്ങൾ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story