Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:51 AM IST Updated On
date_range 5 March 2018 10:51 AM ISTപ്രവാസികളുടെ കാരുണ്യഹസ്തം
text_fieldsbookmark_border
: ദേശമംഗലത്തെ നിർധന കുടുംബത്തിന് ചികിത്സ സഹായം ചെറുതുരുത്തി: യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന കൂട്ടായ്മയായ ദേശമംഗലം പ്രവാസി അസോസിയേഷെൻറ നേതൃത്വത്തിൽ ദേശമംഗലത്തെ നിർധന കുടുംബത്തിന് ചികിത്സ സഹായം നൽകി. കലാ-കായികരംഗത്ത് മികവിെൻറ പ്രതീകം തീർത്ത സുഹൈൽ ഷാൻ, ഷിഫിൽ, ഹരികൃഷ്ണൻ, എന്നിവരെ അനുമോദിച്ചു. യു.ആർ. പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എം. മഞ്ജുള അധ്യക്ഷത വഹിച്ചു. ബീന ഗോപൻ, ടി.എസ്. മമ്മി, ശശിധരൻ, ഷെഹീർ ദേശമംഗലം, കെ.എ. ഫൈസൽ, സൽമാനുൽ ഫാരിസി എന്നിവർ സംസാരിച്ചു. കോഴിമാംപറമ്പ് പൂരം ഇന്ന് ഇന്ന് രണ്ട് മുതൽ ചെറുതുരുത്തിയിൽ ഗതാഗത നിയന്ത്രണം ചെറുതുരുത്തി: ആചാര പെരുമ കൊണ്ട് സമ്പന്നമായ ചെറുതുരുത്തി കോഴിമാംപറമ്പ് ക്ഷേത്രത്തിലെ പൂരാഘോഷം ഇന്ന്. പ്രശസ്തരായ വാദ്യകുലപതികളും തലയെടുപ്പുള്ള ഗജ നിരയും നാടൻ കലാരൂപങ്ങളും കാള വേലയുമൊക്കെ സമ്മേളിക്കുന്ന പുരത്തിെൻറ മതിവരാ കാഴ്ചകൾ ആസ്വദിക്കാൻ നിരവധി പൂരപ്രേമികൾ എത്തും. തട്ടകദേശമായ പുതുശ്ശേരി, പള്ളിക്കൽ, ചെറുതുരുത്തി, നെടുമ്പുര, താഴപ്ര- വെട്ടിക്കാട്ടിരി, പാഞ്ഞാൾ, ആറ്റൂർ എന്നീ ദേശങ്ങളാണ് പൂരപങ്കാളികൾ. വൈകീട്ട് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിൽ 29 ഗജവീരന്മാർ പങ്കെടുക്കും. ചെറുതുരുത്തി ദേശം കൊച്ചിൻ പാലത്തിനു സമീപവും പുതുശ്ശേരി ദേശം മനപ്പടിയിലും ആറ്റൂർ ദേശം ആറ്റൂർ സെൻററിലും ബഹുനില വർണ പന്തലുകൾ ഉയർത്തി. ഇന്ന് ഉച്ചക്ക് രണ്ട് മുതൽ ചെറുതുരുത്തിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാത്രി പൂരം ആവർത്തനത്തിന് ശേഷം നാളെ പുലർച്ച നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം കൂറ വലിക്കുന്നതോടെയാണ് പൂരചടങ്ങുകൾക്ക് സമാപനമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story