Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:51 AM IST Updated On
date_range 5 March 2018 10:51 AM ISTവടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം
text_fieldsbookmark_border
വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം. ഞായറാഴ്ച വൈകീട്ട് ആറേമുക്കാലോടെ റെയിൽവേ സ്റ്റേഷന് സമീപമുള്ള പൊന്തക്കാട്ടിലെ മാലിന്യത്തിന് തീപിടിക്കുകയായിരുന്നു. തീ റെയിൽവേ പാളത്തിെൻറ ഭാഗത്തേക്ക് വ്യാപിച്ചപ്പോഴേക്കും വടക്കാഞ്ചേരി ഫയർഫോഴ്സെത്തി തീയണച്ചു. സമീപത്തെ ട്രാൻസ്ഫോർമറിലേക്ക് തീപടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടിത്തത്തെ തുടർന്ന് റോഡിലേക്ക് പുക പടർന്നത് വാഹനയാത്രികരെ ദുരിതത്തിലാക്കി. വിവരമറിഞ്ഞ് വടക്കാഞ്ചേരിയിൽനിന്ന് ഒരു യൂനിറ്റ് ഫയർ ഫോഴ്സ് എത്തിയിരുന്നു. ലീഡ് ഫയർമാൻ ശ്രീകുമാർ, അരുൺകുമാർ, സേതുനാഥ്, മഹേഷ്, സിനോജ്, ഹോം ഗാർഡുമാരായ ചെറിയാൻ, നാരായണൻ കുട്ടി എന്നിവരടങ്ങുന്ന സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story