Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാലികയുടെ ദേഹത്ത്...

ബാലികയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച കേസ്: പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് പരാതി

text_fields
bookmark_border
ചാവക്കാട്: ബാലികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച സംഭവത്തിലെ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് പരാതി. തിരുവത്ര കറുത്തേടത്ത് രഘുവാണ് മകള്‍ അവന്തികയുടെ (10) ദേഹത്ത് തിളിച്ച വെള്ളം ഒഴിച്ച കേസിലെ പ്രതികള്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പ്രതികളായ തിരുവത്ര ഹാജ്യാരകത്ത് റഫീഖ്, ഭാര്യ റൈഹാനത്ത് എന്നിവരെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. സംഭവത്തിൽ പൊലീസ് നിസാര വകുപ്പ് ചുമത്തി പ്രതികളെ ജാമ്യത്തിൽ വിട്ടത് ഭരണകക്ഷിയിലെ ചില പ്രാദേശിക നേതാക്കളുടെ സ്വാധീനത്തിന് വഴങ്ങിയാണെന്നാണ് രഘുവി​െൻറ ആരോപണം. തിളച്ച വെള്ളം വീണ് അവന്തികയുടെ മുഖത്തും കാലിലും പൊള്ളലേറ്റിട്ടുണ്ട്. താലൂക്കാശുപത്രിയിൽ നിന്ന് വിെട്ടങ്കിലും മകളുടെ ചികിത്സ വീട്ടിലും തുടരുകയാണെന്ന് രഘു പരാതിയില്‍ വിശദീകരിച്ചു. തിരുവത്രയിലെ ക്വാര്‍ട്ടേഴ്‌സിലാണ് രഘുവും കുടുംബവും വാടകക്ക് താമസിക്കുന്നത്. ഇതേ ക്വാര്‍ട്ടേഴ്‌സിലെ മറ്റൊരു വീട്ടിലാണ് റഫീഖും കുടുംബവുമുള്ളത്. വീടി​െൻറ വാരാന്തയില്‍ ക്വാര്‍ട്ടേഴ്‌സിലെ മറ്റു കുട്ടികളോടൊപ്പം കളിച്ചതിനാണ് തിളച്ച വെള്ളം ഒഴിച്ചത്. ആദ്യം കുട്ടികളെ ചൂരല്‍ വീശി ഓടിെച്ചന്നും പിന്നീട് അവരെ അടുത്തു വിളിച്ച ശേഷമാണ് തിളച്ച വെള്ളം ഒഴിച്ചതെന്നുമാണ് പരാതി. അവന്തികയുടെ കൂടെയുണ്ടായിരുന്ന കുട്ടികള്‍ പെട്ടെന്ന് ഓടി മാറിയതിനാല്‍ പൊള്ളലേറ്റില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story