Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:47 AM IST Updated On
date_range 5 March 2018 10:47 AM ISTചലച്ചിത്രോത്സവത്തിൽ ഇന്ന് കെ.ജി. ജോർജിന് ആദരം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ നാലാം ദിവസമായ തിങ്കളാഴ്ച മലയാളം, ഇന്ത്യന്‍, വിദേശ സിനിമകൾ പ്രദർശിപ്പിക്കും. എട്ട് സിനിമകളാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത്. 12ന് സ്ക്രീന്‍ ഒന്നില്‍ 'സിനിമ ഒരു ആത്മപ്രകാശനം'- എന്ന വിഷയത്തില്‍ പി.എഫ്. മാത്യൂസ് പ്രഭാഷണം നടത്തും. സ്ക്രീന്‍ ഒന്നി-ല്‍ വൈകീട്ട് നാലിന് കെ.ജി. ജോർജിനെ കുറിച്ചുള്ള സനിമയുടെ സംവിധായന്‍ ലിജിൻ ജോസ് പ്രേക്ഷകരുമായി സംവദിക്കും. കെ.ജി. ജോര്‍ജിനെ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി ആദരിക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മുഖ്യാഥിതിയായിരിക്കും. സ്ക്രീന്‍ മൂന്നിൽ 'രണ്ടുപേര്‍'എന്ന സനിമയുടെ സംവിധായന്‍ പ്രേംശങ്കറുമായി 'മീറ്റ് ദി ഡയറക്ടര്‍'നടക്കും. വൈകീട്ട് 4.30ന് സ്ക്രീന്‍ മൂന്നിൽ 'കല, സാങ്കേതികത, സിനിമ'- എന്ന വിഷയത്തില്‍ ഓപണ്‍ ഫോറം നടക്കും. പി.എന്‍. ഗോപീകൃഷ്ണന്‍ മോഡറേറ്ററാകും. ലിജിൻ ജോസ്, പി.എഫ്. മാത്യൂസ്, കെ.എം. കമല്‍ (സിനിമ സംവിധായകന്‍) എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് 6.30ന് ഫെസ്റ്റിവെല്‍ അങ്കണത്തില്‍ നടക്കുന്ന സാംസ്കാരിക പരിപാടികളുടെ ഭാഗമായി കൊച്ചിന്‍ ഓളം അവതരിപ്പിക്കുന്ന ഇന്സ്ട്രമെൻറല് ബാൻറ് നടക്കും. ഇന്നത്തെ സിനിമകൾ സ്ക്രീന്‍ ഒന്ന്: 10.30- ഉത്തരായണം സ്ക്രീന്‍ മൂന്ന്: 10.30 മാര്‍ച്ച്... മാര്‍ച്ച്... മാര്‍ച്ച്.., അണ്‍ബിയറബിള്‍ ബീയിങ് ഓഫ് ലൈറ്റെസ് സ്ക്രീന്‍ ഒന്ന്: 2.00 എയ്റ്റ് ആൻഡ് എ ഹാഫ് ഇൻറർ കട്ട്സ് സ്ക്രീന്‍ മൂന്ന്: 2.00 രണ്ടുപേര്‍ സ്ക്രീന്‍ ഒന്ന്: 6.00 വില്ലേജ് റോക്ക് സ്റ്റാര്‍ട്ട്സ് സ്ക്രീന്‍ മൂന്ന്: 6.00 വില്ലാ ഡ്യുവല്ലേഴ്സ് സ്ക്രീന്‍ ഒന്ന്: രാത്രി 8.30- ലൗലെസ്സ് സ്ക്രീന്‍ മൂന്ന്: രാത്രി 8.30 സിംഫണി ഫോര്‍ അന്ന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story