Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൊഴിൽ മേള: 1,287...

തൊഴിൽ മേള: 1,287 പേർക്ക്​ നിയമനം

text_fields
bookmark_border
തൃശൂർ: ജില്ലയിലെ അഭ്യസ്ത വിദ്യരായ ഉദ്യോഗാർഥികള്‍ക്ക് പ്രതീക്ഷ പകർന്ന് തൊഴില്‍മേള. ജില്ല എംപ്ലോയബിലിറ്റി സ​െൻററി​െൻറ ആഭിമുഖ്യത്തില്‍ സ​െൻറ് തോമസ് കോളജില്‍ നടന്ന തൊഴിൽ മേളയിൽ 1,287 പേരെ നിയമനത്തിന് തിരഞ്ഞെടുത്തു. 48 പേർക്ക് തത്സമയം തന്നെ കമ്പനികൾ ഓഫർ ലെറ്റർ നൽകി. 41 തൊഴിൽ കമ്പനികളാണ് മേളയിൽ പങ്കെടുത്തത്. സബ് കലക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. എംപ്ലോയ്‌മ​െൻറ് റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി. രാജു അധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മ​െൻറ് ഓഫിസര്‍ എ.എസ്. ലാവുദ്ദീന്‍, ഇസാഫ് വൈസ് പ്രസിഡൻറ് ജോര്‍ജ് തോമസ്, തൃശൂർ എംപ്ലോയബിലിറ്റി സ​െൻറർ മേധാവി ഡോ.ടി.എൻ. ജഗദീഷ് കുമാർ, കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.ഒ. ജെന്‍സന്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യം, ടെലികോം, ഓട്ടോമൊബൈല്‍, ഐ.ടി, ബാങ്കിങ് എന്നീ മേഖലകളിലെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുത്തത്. 3,700ഓളം ഉദ്യോഗാർഥികൾ മേളയിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story